Follow Us On

22

December

2024

Sunday

പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം; ഗുജറാത്ത് സ്വദേശിക്കെതിരെ നിയമനടപടി

പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം;  ഗുജറാത്ത് സ്വദേശിക്കെതിരെ  നിയമനടപടി

ഗാന്ധിനഗര്‍, ഗുജറാത്ത്: ഫ്രാന്‍സിസ് പാപ്പായെയും സന്യാസിനിമാരെയും കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ഗുജറാത്ത് സ്വദേശിയും വിഎച്ച്പി നേതാവെന്ന് സംശയിക്കുന്ന ആള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പോലീസ്. പ്രതിയുടെ പേരുവിവരങ്ങള്‍ പോലിസ് നിലവിലും പുറത്തുവിടാന്‍ തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ നവംബര്‍ 11നാണ് പോലിസ് കേസ് രജിസ്ടര്‍ ചെയ്യുന്നത്.
പോലിസിന്റെ നീക്കം ശരിയായ ദിശയിലേക്കാണ് എന്ന് പറഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡ്രിക് പ്രകാശ് ഈ സംഭവം 20 മാസങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്ന വസ്തുതയും ചുണ്ടിക്കാട്ടി. സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പായെയും സന്യാസിനിമാരെയും വളരെ മോശമായ രീതിയില്‍ ബന്ധപ്പെടുത്തിയാണ് വിഎച്ച്പി നേതാവെന്ന് സംശയിക്കുന്ന ഇയാള്‍ ഒരു പൊതുപരിപാടിയില്‍ സംസാരിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് റോസറിയിലെ അംഗമായ സിസ്റ്റര്‍ മഞ്ജുള ടസ്‌കാനോ കഴിഞ്ഞ ഏപ്രില്‍ 13ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 100 സന്യാസിനിമാര്‍ ഒപ്പിട്ട പരാതി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അഭിഭാഷക കൂടിയായ സിസ്റ്റര്‍ ടസ്‌കാനോ ഹൈക്കോടതിയെ സമിപിച്ചത്.

നിയമപോരാട്ടത്തിന് ഒടുവില്‍ പ്രതിക്കെതിരെ കേസെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും ഗാന്ധിനഗര്‍ അര്‍ച്ചു ബിഷപ്പ് തോമസ് ഇഗ്‌നേഷ്യസ് മക്‌വാന്‍ പറഞ്ഞു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട അടുത്തനിമിഷം തന്നെ അയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് താന്‍ കത്തയിച്ചിരുന്നുവെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?