Follow Us On

03

June

2025

Tuesday

ബിഷപ് ആല്‍വിന്‍ ബരേറ്റോ വിരമിച്ചു

ബിഷപ് ആല്‍വിന്‍ ബരേറ്റോ വിരമിച്ചു

ബംഗളൂരു: സിന്ധുദുര്‍ഗ് ബിഷപ് ആന്റണി ആല്‍വിന്‍ ഫെര്‍ണാണ്ടസ് ബരേറ്റോയ്ക്ക് രൂപതയുടെ ഭരണകാര്യനിര്‍വഹണത്തില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടുതല്‍ നല്‍കി. അദ്ദേഹത്തിന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു. സിന്ധുദുര്‍ഗ് രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു അദ്ദേഹം.

1952 ല്‍ ഗോവ-ദാമന്‍ അതിരൂപതയിലായിരുന്നു ജനനം. നാഗ്പൂര്‍ സെന്റ് ചാള്‌സ് സെമിനാരിയില്‍ ഫിലോസഫിപഠനവും പൂനെ പേപ്പല്‍ സെമിനാരിയില്‍ തിയോളജി പഠനവും പൂര്‍ത്തിയാക്കി. 1979 ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ അദ്ദേഹം വികാരിയായി സേവനം ചെയ്തു. 2005 ല്‍ പൂതിയ രൂപത നിലവില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ബിഷപ്പായി വാഴിച്ചു. വെസ്റ്റേണ്‍ റീജിയണ്‍സ് യൂത്ത് കമ്മീഷന്‍ ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?