ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ (സിസിബിഐ) പ്ലീനറി അസംബ്ലി 2025 ജനുവരി 28 മുതല്‍ ഫെബ്രുവരി നാല് വരെ ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കും. ‘മിഷനുവേണ്ടിയുള്ള സിനഡല്‍ വഴികളെ വിവേചിച്ചറിയുവാന്‍’ എന്നതാണ് അസംബ്ലിയുടെ ആപ്തവാക്യം. ഇതിനുള്ള ഒരുക്കമായി സിസിബിഐ ജനറല്‍ സെക്രട്ടറിയേറ്റ് ഇന്ത്യയിലാകമാനമുള്ള രൂപതകള്‍ക്കും മിഷനുകള്‍ക്കുമായി പ്രവര്‍ത്തനരേഖയും ചോദ്യാവലിയും പ്രസിദ്ധീകരിച്ചു.
ഇതില്‍ നിന്ന് ലഭിക്കുന്ന ഉത്തരങ്ങളും കൂടെ പരിഗണിച്ചാവും പ്ലീനറി അസംബ്ലിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുക. കൂടാതെ സാധാരണ വിശ്വാസികള്‍ക്ക് അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍ സര്‍വേയും സിസിബിഐയുടെ നേതൃത്വത്തില്‍ നടത്തും. ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്വത്തോടെ അസംബ്ലി സംഘടിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുന്നതിനായി മുംബൈ എമരിറ്റസ് ഓക്സലറി ബിഷപ് ആല്വിന് ഡിസില്‍വയുടെ നേതൃത്വത്തിലുള്ള കോര്‍ ടീമിന് രൂപം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *