Follow Us On

10

January

2025

Friday

ക്രൈസ്തവ പീഡനം പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ ക്രൈസ്തവരുടെ വമ്പിച്ച പ്രതിഷേധ യോഗം….

ക്രൈസ്തവ പീഡനം പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ ക്രൈസ്തവരുടെ വമ്പിച്ച പ്രതിഷേധ യോഗം….

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം  ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ മൂവായിരത്തോളം ക്രൈസ്തവര്‍ പങ്കെടുത്തു. ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ക്രൈസ്തവരെ ലക്ഷ്യം വെച്ച്  585 അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന്  ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് മൈക്കല്‍ വില്യം പറഞ്ഞു.

മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ഉള്‍പ്പെടുത്താതെ മാത്രം 2023 മുതല്‍  733 അക്രമസംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും സംഘടന വെളിപ്പെടുത്തുന്നു – അതായത് ഒരു മാസം ശരാശരി 61 അക്രമസംഭവങ്ങള്‍. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രാലയത്തിനുമെല്ലാം പരാതി അയച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൈക്കിള്‍ വില്ല്യം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ രാജ്യത്ത് അനുഭവിക്കുന്ന വേദനകളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്റെ മുമ്പില്‍ ഇതുപോലൊരു പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഇന്‍ കമ്പാഷന്‍ എന്ന സംഘടനയും വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ എറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍  സെപ്റ്റംബര്‍ വരെ മാത്രം 156 അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ വ്യാപകമായ മതപരിവര്‍ത്തന വിരുദ്ധ നിയമം ഉപയോഗിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നത് പതിവാണ്. വീട്ടില്‍ പ്രാര്‍ത്ഥനാ നടത്തുന്നത് പോലും തീവ്ര ഹിന്ദുത്വവാദികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ കൂട്ടത്തോടെ വന്ന് അക്രമിക്കുന്നതും പോലീസ് എത്തിയാല്‍ അക്രമികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന നിലപാട് സ്വീകരിക്കുന്നതും വളരെ വൈകിയാണെങ്കിലും ചില മാധ്യമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വന്നതോടെയാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചതെന്ന് ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?