ഗോഹട്ടി, അസം: നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറിയായ സുരേന്ദ്ര കുമാര്‍ ജെയിനിന്റെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്.
ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്‍. അസം ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടവും സമര്‍പ്പിക്കും. മതങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു.
നേര്‍ത്ത് ഈസ്റ്റിലെ ക്രൈസ്തവര്‍ ഈ പ്രസ്താവന കേട്ട് ഞെട്ടിപ്പോയി എന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ദാര്‍നെയി പറഞ്ഞു. തീവ്രഹിന്ദുത്വ നേതാവ് സമാധാനപ്രിയരായ ജനങ്ങള്‍ക്കിടിയില്‍ വിഭാഗിയത വിതക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *