Follow Us On

22

December

2024

Sunday

അഹിന്ദുക്കളുടെ കടകള്‍ക്കുള്ള വിലക്കിനെ അപലപിച്ചു

അഹിന്ദുക്കളുടെ കടകള്‍ക്കുള്ള  വിലക്കിനെ അപലപിച്ചു

ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മധ്യപ്രദേശിലെ ചില സ്ഥലങ്ങളിലെ ഹൈന്ദവമതമൗലികവാദികളുടെ ആഹ്വാനത്തെ ക്രൈസ്ത നേതാക്കള്‍ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വര്‍ഗീയത നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍, ഉജ്ജയിന്‍, ദേവാസ് എന്നീ സ്ഥലങ്ങളിലാണ് ബജറാംഗ്ദളും വിശ്വിഹന്ദുപരിഷത്തും ഹിന്ദുമതവിശ്വാസികളോട് ദീപാവലിയുടെ സാധനങ്ങള്‍ വില്‍ക്കുന്ന അഹിന്ദുക്കളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്.

അനേകം മറ്റ് മതവിശ്വാസികള്‍ ദീപാവലിയോടനുബന്ധിച്ചുള്ള സാധനങ്ങള്‍ ഉണ്ടാക്കുകയും വില്ക്കുകയും ചെയ്യുന്നത് പതിവാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ ഇത്തരത്തിലുള്ള കാമ്പയിനുകള്‍ നടത്തുന്നത് സമൂഹത്തില്‍ അസഹിഷ്ണത സൃഷ്ടിക്കുകയും മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുമെന്ന് ഭോപ്പാല്‍ മുന്‍ ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ പറഞ്ഞു. നാളെ അവര്‍ ക്രിസ്ത്യന്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ബിജെപി ഗവണ്‍മെന്റ് കാന്‍വാര്‍ യാത്രയുടെ കാലത്ത് ഓരോ ഷോപ്പിനുമുമ്പിലും ഉടമസ്ഥന്റെ പേര് എഴുതിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവണ്‍മെന്റിന്റെ ഈ നടപടിയെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?