Follow Us On

22

January

2025

Wednesday

ക്രൈസ്തവര്‍ക്ക് മൃതസംസ്‌കാരം നിഷേധിക്കുന്നു

ക്രൈസ്തവര്‍ക്ക്  മൃതസംസ്‌കാരം നിഷേധിക്കുന്നു

റായ്പൂര്‍: ഛത്തീസ്ഘഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുവാദം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നു. മൃതസംസ്‌കാരത്തിന് ഇതരമതവിശ്വാസികളായ ഗ്രാമവസികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററായ ജല്‍ദേവ് അന്തുകുറി പറയുന്നു. തന്റെ ബന്ധുക്കളുടെ ശവസംസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന് ബസ്തറിലെ ചിന്താവാഡ വില്ലേജില്‍ നിന്ന് അദ്ദേഹത്തെയും മറ്റ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

തങ്ങളുടെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ മൃതസംസ്‌കാരം നടത്തുന്നതാണ് ഛത്തീസ്ഘഡിലെ ഗ്രാമവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവരെ അതേ ഗ്രാമത്തില്‍ തന്നെ അടക്കുവാന്‍ ഇതരമതവിശ്വാസികള്‍ സമ്മതിക്കുന്നില്ല. ക്രൈസ്തവരെ അവരുടെ പൂര്‍വികരുടെ ഗ്രാമത്തില്‍ മറവ് ചെയ്യുന്നത് തങ്ങള്‍ക്ക് നിര്‍ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രാമവാസികളുടെ ഭാഷ്യം. അവര്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കി എന്ന പേരില്‍ പോലീസ് പ്രൊട്ടസ്റ്റന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. ഏതാണ്ട് 25 ഓളം കേസുകളാണ് ഇത്തരത്തിലുണ്ടായിട്ടുള്ളതെന്ന് പ്രൊട്ടസ്റ്റന്റ് ബിഷപ് വിജയ് കുമാര്‍തോബി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?