Follow Us On

22

December

2024

Sunday

ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാനുള്ള കമ്മീഷന്റെ കാലവധി നീട്ടി

ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാനുള്ള  കമ്മീഷന്റെ കാലവധി നീട്ടി

ന്യൂഡല്‍ഹി: ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുത്ത നടപടിയെ ക്രൈസ്തവര്‍ സ്വാഗതം ചെയ്തു.
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവരും മുസ്ലീമുകളും സംവരണത്തിന് അര്‍ഹരാണോ എന്ന് പഠിക്കുവാനുള്ള കമ്മീഷനാണിത്. ആ കമ്മീഷന് നിശ്ചിതസമയത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തിതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഓഫീസ് ഫോര്‍ എക്യൂമെനിസം സെക്രട്ടറിയായ ഫാ. ആന്റണി തുമ്മ പറഞ്ഞു.
2022 ലാണ് ദളിത് കമ്മ്യൂണിറ്റിയില്‍ നിന്നും ക്രൈസ്തവ, മുസ്ലീം മതങ്ങള്‍ സ്വീകരിച്ചിട്ടുള്ള ദളിതര്‍ക്ക് സംവരാണാനുകൂല്യം നല്‍കണമോ വേണ്ടയോ എന്ന് പഠിക്കുവാനായി ഈ കമ്മീഷനെ നിയോഗിച്ചത്.

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സീറ്റ്, സര്‍ക്കാര്‍ ജോലി എന്നീ മേഖലകളിലാണ് സംവരണം ഉണ്ടാകുക. എന്നാല്‍ ഈ സംവരാണാനുകൂല്യങ്ങള്‍ നിലവില്‍ ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിലുള്ള ദളിതര്‍ക്കുമാത്രമാണ് ലഭിക്കുന്നത്.
കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ രണ്ടു വര്‍ഷമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഓഫീസോ, സ്റ്റാഫോ, മറ്റ് സൗകര്യങ്ങളോ അനുവദിച്ച് നല്‍കാത്തതിനാല്‍ അവര്‍ക്ക് ജോലി തുടങ്ങുന്നതിന് താമസം നേരിട്ടുവെന്ന് ഫാ. തുമ്മ പറഞ്ഞു. ഇന്ത്യയിലെ 25 മില്യണ്‍ ക്രൈസ്തവരില്‍ 50 ശതമാനത്തോളം ദളിത് ക്രൈസ്തവരാണ്.

എന്നാല്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരാണാനുകൂല്യം നിഷേധിക്കുന്നതിരെയുള്ള പരാതി രണ്ടു പതിറ്റാണ്ടായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വിവിധ പാനലുകള്‍ ക്രൈസ്തവരായ ദളിതര്‍ക്കുകൂടി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊളളാതെ പുതിയ കമ്മീഷനെ വെക്കുകയും കാലാവധി നീട്ടിക്കൊടുക്കുകയും ഒക്കെ ചെയ്യുന്നത് ഇതെങ്ങനെ നീട്ടിക്കൊണ്ടുപോകാമെന്നതിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മോണ്‍ഫോര്‍ട്ട് സഭാംഗമായ ബ്രദര്‍ ജോസ് ദാനിയേല്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?