Follow Us On

21

June

2025

Saturday

സീറോ മലബാര്‍ പ്രഥമ നാഷണല്‍ യൂത്ത് മീറ്റ്

സീറോ മലബാര്‍ പ്രഥമ നാഷണല്‍ യൂത്ത് മീറ്റ്
ബംഗളൂരു: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേ യത്തില്‍ പ്രഥമ നാഷണല്‍ യുവജന സംഗമം നടന്നു. കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്‌ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്‍, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍നിന്നുള്ള പ്രതിനി ധികള്‍  പങ്കെടുത്തു.
സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ അധ്യക്ഷതയിലും മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സാനിധ്യത്തിലുമാണ് യുവജന സംഗമം നടന്നത്. മാണ്ഡ്യ ചാന്‍സിലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു.
സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ചക്കാത്ര, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ആനിമേറ്റര്‍ സിസ്റ്റര്‍ ജിന്‍സി എംഎസ്എംഐ, മാണ്ഡ്യ എസ്എംവൈഎം ഡയറക്ടര്‍ സിസ്റ്റര്‍ റാണി ടോം എസ്എംഎസ്, പ്രസിഡന്റ് ഡാനിയേല്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?