മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രമേയത്തില്‍ സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.
കുടിയേറ്റക്കാര്‍ക്ക് സഭാ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും.
ജാതി, മത, മത ഭേദമന്യേ എല്ലാവര്‍ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന്‍ ദേശീയ സെക്രട്ടറി ഫാ. ജെയ്‌സണ്‍ വടശ്ശേരി ഉദ്ഘാടന വേളയില്‍ പറഞ്ഞു. സിസിബിഐ പ്രസിഡന്റ് കാര്‍ഡ് ഫിലിപ്പ് നേരി ഫെറോ, ഗോവ ആര്‍ച്ച് ബിഷപ്പ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *