Follow Us On

22

January

2025

Wednesday

ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച് യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്

ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച്  യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്‍മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്.

കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണ്. ബിജെപി നയിക്കുന്ന ഇന്ത്യയിലെ ഗവണ്‍മെന്റ് വിവേചനപരമായ നയങ്ങള്‍ ഊട്ടിയുറപ്പിക്കുയും വിദ്വേഷപരമായ പ്രയോഗങ്ങള്‍ വച്ചുപൊറുപ്പിക്കുകയും വര്‍ഗീയ അക്രമണങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ടിനെ പക്ഷപാതപരമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയാണുണ്ടായത്. കേന്ദ്രസര്‍ക്കരിന്റെ ഈ പ്രതികരണം ദുഖഃകരമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ എ.സി മൈക്കിള്‍ പറഞ്ഞു. ഗവണ്‍മെന്റ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയില്‍ ഓരോ ദിവസവും രണ്ട് ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതല്‍ ആഗസ്റ്റ് 10 വരെ ക്രൈസ്തവര്‍ക്കെതിരെയുള്ള 447 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ല്‍ രേഖപ്പെടുത്തപ്പെട്ടത് 731 കേസുകളായിരുന്നു. മണിപ്പൂരിലെ കണക്കുകള്‍ ഉള്‍പ്പെടുത്താതെയാണിത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?