Follow Us On

12

January

2025

Sunday

വെള്ളവും വൈദ്യുതിയും വെട്ടിക്കുറച്ചു, മണിപ്പൂരില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

വെള്ളവും വൈദ്യുതിയും വെട്ടിക്കുറച്ചു, മണിപ്പൂരില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

ഇംഫാല്‍: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള്‍ എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍. മലയോര മേഖലയിലെ ‘രജിസ്റ്റര്‍ ചെയ്യാത്ത’ ഗ്രാമങ്ങളില്‍ അവശ്യ, ക്ഷേമ സേവനങ്ങള്‍ നല്‍കരുതെന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ പ്രസ്ഥാവനയെ തുടര്‍ന്നാണ് ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്‍കരുതെന്ന് മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘രജിസ്റ്റര്‍ ചെയ്യാത്ത വില്ലേജുകള്‍’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് സിംഗ് വ്യക്തമാക്കിയില്ലെങ്കിലും, 2006 മുതല്‍ കുക്കി ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്ന ഗ്രാമങ്ങളെയാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്തെ അഞ്ച് മലയോര ജില്ലകളില്‍ താമസിക്കുന്ന കുക്കി-സോ സമുദായത്തില്‍ നിന്നുള്ള തദ്ദേശീയരായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കാനുള്ള മറ്റൊരു ശ്രമമാണ് ഈ നീക്കംമെന്ന് തലസ്ഥാനമായ ഇംഫാലില്‍ നിന്നുള്ള ക്രൈസ്തവ നേതാവ് പറഞ്ഞു. വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ശത്രുതയ്ക്ക് കാരണമാകുമെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തെ 3.2 ദശലക്ഷം ജനങ്ങളില്‍, 41 ശതമാനം തദ്ദേശീയരായ കുക്കി-സോ ആളുകളാണ്. താഴ്വരകളില്‍ താമസിക്കുന്ന സ്വാധീനവും സമ്പന്നരുമായ മെയ്‌തേയ ഹിന്ദുക്കളാണ് 53 ശതമാനവും. കഴിഞ്ഞ വര്‍ഷം മെയ് മൂന്ന് മുതല്‍ തുടരുന്ന വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്ത്യാനികള്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. കലാപം നിയന്ത്രിക്കുന്നതിനു പകരം ക്രൈസ്തവരെ കൂടുതല്‍ പീഡിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടരുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?