Follow Us On

15

July

2025

Tuesday

മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന് ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന്  ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

വത്തിക്കാന്‍ സിറ്റി:  ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍,  ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്‌സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും.  മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍  നല്‍കുന്ന  സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്‌സ് പെന്‍സ്.  ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്.

മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ സംരംഭത്തെ പിന്തുണച്ചുകൊണ്ട്, വത്തിക്കാന്റെ സാമ്പത്തിക കാര്യാലയവും മാധ്യമ ഡിക്കാസ്റ്ററിയും  ചേര്‍ന്ന് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ ലിയോ പാപ്പയുടെ ‘ആദ്യ ചുവടുകള്‍’ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ വീഡിയോ പുറത്തിറക്കി. ഹൃദയസ്പര്‍ശിയായ ഈ വീഡിയോയില്‍, പരിശുദ്ധ പിതാവിന്റെ പൊന്തിഫിക്കേറ്റിന്റെ ആരംഭം മുതലുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ  പ്രധാന പ്രസംഗങ്ങളിലെ  ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023-ല്‍ പീറ്റേഴ്സ് പെന്‍സ് വഴി ഏകദേശം 48.4 ദശലക്ഷം യൂറോ സമാഹരിച്ചെങ്കിലും, ചെലവുകള്‍ 109.4 ദശലക്ഷം യൂറോ ആയിരുന്നു. പരിശുദ്ധ സിംഹാസനം സാമ്പത്തിക വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍, ഫ്രാന്‍സിസ് പാപ്പ  2025 ഫെബ്രുവരിയില്‍  പരിശുദ്ധ പിതാവിന്റെ മിഷനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ഫണ്ട് സമാഹരണത്തിനായി പുതിയ കമ്മീഷന് രൂപം നല്‍കിയിരുന്നു.  വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ ദൗത്യത്തില്‍ പങ്കാളികളാകാനും, സുവിശേഷ പ്രഘോഷണ ദൗത്യത്തിന്റെ ഭാഗമാകാനുമുള്ള  മഹത്തായ  അവസരമാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവാനാശേഖരണത്തിലൂടെ ലഭിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?