Follow Us On

19

May

2024

Sunday

Latest News

 • ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ

  ഭിന്നതകള്‍ ഉപേക്ഷിച്ച് നാം ഒന്നാകണം: ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ0

  ബംഗളൂരു: ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഉപേക്ഷിച്ച് രാഷ്ട്രനിര്‍മ്മാണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐസക് ലോബോ. സര്‍വധര്‍മ സൗഹാര്‍ദ സമിതി സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പുതിയ സമൂഹത്തിന്റെ രൂപീകരണത്തിനായി എല്ലാ മതസ്ഥരും ഒന്നായി അണിനിരക്കണമെന്ന് മതനേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”ഒരേ അമ്മയുടെ മക്കളായി നമുക്ക് ജീവിക്കാം. ഇന്ത്യ സമാധാനത്തിന്റെ പൂന്തോട്ടമാണെന്ന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കും. ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഭംഗി വര്‍ദ്ധിക്കും” ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ജാതിയുടെയും

 • കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്

  കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്0

  കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ പാര്‍ലമെന്റിലെ ഡെപ്യൂട്ടി പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനായ ആന്റണി നവീദിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ക്രൈസ്തവ വിശ്വാസി ഈ പദവി അലങ്കരിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആന്റണി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കറാച്ചിയിലെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആന്റണി പൊളിറ്റിക്കല്‍ സയന്‍സും എഞ്ചിനീയറിംഗും പഠിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറാച്ചി ക്രിസ്റ്റ്യന്‍ ബോയസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും അതിരൂപത യുവജനകമ്മീഷന്റെ

 • മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

  മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?0

  കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക്

 • മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം

  മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

  കോട്ടയം: മദ്യവരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും, രാസലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം. കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ മെത്രോപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന രാസലഹരികള്‍ എന്ന പുസ്തകം ബിഷപ്

 • പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

  പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു0

  പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.

 • യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്

  യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്0

  കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും

 • വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

  വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം0

  കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര

 • കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്

  കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്0

  കോട്ടയം: എയ്ഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ് നടത്തുന്നു. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ 10 ഞായര്‍ നാലുവരെയാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫാ. ജസ്റ്റിന്‍ എംഎസ്എഫ്എസ്, ഇടുക്കി തങ്കച്ചന്‍, എല്‍വിസ് കോട്ടൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവസ്വരം കേട്ട് കുടുംബത്തെ നയിക്കുക എന്ന ദൗത്യം തിരിച്ചറിയുവാന്‍ അപ്പന്മാരെ സഹായിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. രജിസ്ട്രേഷന്‍ ഫീസ് 1,000

 • ഈശോ സഭാ ഗവേഷണ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്‌

  ഈശോ സഭാ ഗവേഷണ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്‌0

  ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ലൈസന്‍സിംഗ് പുതുക്കി നല്‍കുന്നതിനുള്ള നിയമം സ്ഥാപനം ലംഘിച്ചുവെന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1951 ല്‍ ഈശോ സഭാ വൈദീകന്‍ ഫാ. ജെറോം ഡിസൂസയാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. സ്വതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കാനാണ്‌ ഈ

National


Vatican

 • ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്
  • January 1, 2023

  വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം. ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’

 • പട്ടാള ബാരക്കിൽനിന്ന് സെമിനാരിയിലേക്ക്, മുൻഗാമിയെപ്പോലെ കഠിനവഴികൾ താണ്ടിയ ബെനഡിക്ട് 16-ാമൻ
  • January 1, 2023

  മ്യൂണിക്ക്: ജർമനിയിലെ ബവേറിയിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറിന്, തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ കഠിനവഴികൾ പലതും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. പൊലീസ് ഓഫീസറായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16നാണ് ജനനം. 1939ൽ പന്ത്രണ്ടാം വയസിൽ ട്രൗൻസ്റ്റീനിലെ മൈനർ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗറിന് പക്ഷേ, 14-ാം വയസിൽ നിർബന്ധിത പട്ടാളസേവനത്തിൽ പ്രവേശിക്കേണ്ടിവന്നു. ഹിറ്റ്ലർ യൂത്തിൽ ചേർന്ന് പട്ടാളസേവനം നടത്തുന്നതിൽനിന്ന് ആർക്കും ഒഴിവില്ലായിരുന്നു,

World


Magazine

Feature

Movies

 • മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍: പുതിയ വത്തിക്കാന്‍ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു

  മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍: പുതിയ വത്തിക്കാന്‍ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു0

  വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെയും മറ്റ് അത്ഭുത പ്രതിഭാസങ്ങളുടെയും ആധികാരികതയെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാര്‍ഗരേഖയുമായി വത്തിക്കാന്‍. മരിയന്‍ പ്രത്യക്ഷീകരണം പോലുള്ള അത്ഭുതപ്രതിഭാസങ്ങളെ വിവേചിച്ച് അറിയുന്നതിനായി നടത്തുന്ന പഠനങ്ങളില്‍ പ്രാദേശിക ബിഷപ്പുമാരെടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അനുമതിയോടെ വേണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. നേരത്തെയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ സേവനം ബിഷപ്പുമാര്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ സുതാര്യമായ വിധത്തില്‍ ഡിക്കാസ്റ്ററി ബിഷപ്പിനെ സഹായിക്കണമെന്നാണ് പന്തക്കുസ്താ ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നത്.  ഡിക്കാസ്റ്ററി ഓഫ് ഡോക്ട്രിന്‍ ഓഫ്

 • ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു

  ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌ക്കാരം വിശ്വാസികളുടെ മനംകവരുന്നു0

  തിരുവനന്തപുരം: വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്കിലെ കൂറ്റന്‍ ബൈബിള്‍ ആവിഷ്‌കാരം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. ബൈബിള്‍ തീം പാര്‍ക്കി നോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെമ്പായം പെരുംകൂറില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍

 • ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു

  ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു0

  കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സഹക രണത്തോടെ നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി

Latest

Videos

Books

 • ആത്മാവിന്റെ പ്രതിധ്വനികൾ

  ആത്മാവിന്റെ പ്രതിധ്വനികൾ0

  ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

 • പ്രലോഭനങ്ങളേ വിട

  പ്രലോഭനങ്ങളേ വിട0

  ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

 • വി. യൗസേപ്പിതാവിനോടുള്ള..

  വി. യൗസേപ്പിതാവിനോടുള്ള..0

  പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

 • യേശു ക്രിസ്തുവിന്റെ തിരുക്തം

  യേശു ക്രിസ്തുവിന്റെ തിരുക്തം0

  1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

 • കട്ടുപറിച്ച പൂവ്‌

  കട്ടുപറിച്ച പൂവ്‌0

    കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

 • പ്രകാശം പരത്തുന്ന പുസ്തകം

  പ്രകാശം പരത്തുന്ന പുസ്തകം0

    അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?