Follow Us On

08

August

2025

Friday

ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍

ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന  പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍

കെയ്‌റോ/ ഈജിപ്ത്: ഈജിപ്ഷ്യന്‍ ഖനിയില്‍ കണ്ടെത്തിയ 3,800 വര്‍ഷം പഴക്കമുള്ള ലിഖിതത്തില്‍ ബൈബിളിന് പുറത്ത് കണ്ടെത്തിയ മോശയെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമര്‍ശം കണ്ടെത്തിയതായി സ്വതന്ത്ര ഗവേഷകനായ മൈക്കല്‍ എസ് ബോര്‍ റോണ്‍. ‘ഹൈ റെസല്യൂഷന്‍ ഇമേജറി’-യും ഹാര്‍വാഡിലെ സെമിറ്റിക് മ്യൂസിയം നല്‍കിയ 3ഡി സ്‌കാനുകളും ഉപയോഗിച്ച് ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് മോശയെക്കുറിച്ചുള്ള രണ്ട് പരാമര്‍ശങ്ങള്‍ ലിഖിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍ ബാര്‍-റോണ്‍ എത്തിയത്.

1900 കളുടെ തുടക്കത്തില്‍ പ്രശസ്ത പുരാവസ്തു ഗവേഷകനായ സര്‍ വില്യം ഫ്‌ലിന്‍ഡേഴ്സ് പെട്രി ഈജിപ്തിലെ സിനായ് പെനിന്‍സുലയിലെ ഖനിയായ സെറാബിറ്റെല്‍-ഖാദിമില്‍ നിന്നാണ് ഈ ലിഖിതം ആദ്യം കണ്ടെത്തിയത്. ഫറവോ അമെനെംഹാത് മൂന്നാമന്റെ ഭരണകാലത്ത് (ഏകദേശം 1800 ബിസി) സെമിറ്റിക് ഭാഷ സംസാരിച്ചിരുന്ന തൊഴിലാളികള്‍ ഉപയോഗിച്ച ആദ്യകാല ലിപികളില്‍ ഒന്നായ പ്രോട്ടോ-സിനൈറ്റിക് ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്.

മൈക്കലിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചാല്‍, നിലവില്‍ മോശയെക്കുറിച്ചുള്ള ആദ്യകാല ഹീബ്രു പരാമര്‍ശങ്ങളെക്കാള്‍ നൂറ്റാണ്ടുകള്‍ മുമ്പുള്ള, ഈ പരാമര്‍ശം മോശ ഒരു ചരിത്രപുരുഷനാണെന്ന വാദത്തിന് ബലം പകരും. അതേസമയം ‘പീര്‍ റിവ്യൂഡ് ജേണലുകളില്‍’ ഒന്നും പ്രസിദ്ധീകരിക്കാത്ത മൈക്കലിന്റെ ഗവേഷണത്തെ ഈജിപ്‌ഷ്യോളജിസ്റ്റും ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. തോമസ് ഷ്‌നൈഡറിനെപ്പോലുള്ളവര്‍ ചോദ്യം ചെയ്യുന്നു. എന്നാല്‍ ബാര്‍-റോണിന്റെ അക്കാദമിക് ഉപദേഷ്ടാവായ ഡോ. പീറ്റര്‍ വാന്‍ ഡെര്‍ വീന്‍, മൈക്കലിന്റെ കണ്ടെത്തലിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ ഗവേഷണം തുടരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കൂടുതല്‍ പഠനങ്ങള്‍ ഈ കണ്ടെത്തലിനെ സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുമെന്നും മൈക്കല്‍ എസ് ബോര്‍ റോണ്‍ പ്രതികരിച്ചു.

ബൈബിളിലെ പ്രധാനപ്പെട്ട കഥാപാത്രമായ മോശയെ ഒരു ചരിത്രപുരുഷനായി അംഗീകരിക്കുവാനുള്ള സാധ്യത ഈ കണ്ടെത്തലിനെ ക്രൈസ്തവര്‍ക്ക് പ്രധാനപ്പെട്ടതാക്കി മാറ്റുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?