Follow Us On

04

July

2025

Friday

കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും

കാര്‍ലോ അക്യുട്ടിസിനെയും  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന്വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര്‍ 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്‍ദിനാള്‍മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്‍സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റാന്‍ കണ്‍സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില്‍ 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
2006 -ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച അക്യുട്ടിസ്, കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ‘മില്ലേനി’യലാണ്. 2020-ല്‍ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ആദ്യ മില്ലേനിയലാണ് അക്യുട്ടിസ്. അഗാധമായ വിശ്വാസത്തിനും ഡിജിറ്റല്‍ വൈദഗ്ധ്യത്തിനും പേരുകേട്ട അദ്ദേഹം, ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ തന്റെ കമ്പ്യൂട്ടര്‍-കോഡിംഗ് കഴിവുകള്‍ ഉപയോഗിച്ചു. മരണത്തിന് തൊട്ടുമുമ്പ്, അക്യുട്ടിസ് തന്റെ കാന്‍സര്‍ രോഗബാധിതത ‘പോപ്പിനും സഭയ്ക്കും വേണ്ടി’ സമര്‍പ്പിക്കുകയും ‘നേരെ സ്വര്‍ഗത്തിലേക്ക്’ പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
1925-ല്‍ 24-ാം വയസില്‍ അന്തരിച്ച ഫ്രാസാറ്റി, വടക്കന്‍ ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ നിന്നുള്ള  ഉത്സുകനായ പര്‍വതാരോഹകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഡൊമിനിക്കന്‍ മൂന്നാം സഭക്കാരനുമാണ്. പതിനേഴാമത്തെ വയസില്‍ അദ്ദേഹം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ ചേര്‍ന്നു, തന്റെ ഒഴിവുസമയങ്ങളില്‍ ഭൂരിഭാഗവും ദരിദ്രരെയും, ഭവനരഹിതരെയും, രോഗികളെയും, ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് മടങ്ങിയെത്തിയ സൈനികരെയും പരിചരിക്കുന്നതിനായി നീക്കിവച്ചു. 1925 ജൂലൈ 4 ന് ഫ്രാസാറ്റി പോളിയോ ബാധിച്ച് മരിച്ചു. രോഗികളെ സേവിക്കുന്നതിനിടെയാണ് യുവാവിന് പോളിയോ പിടിപെട്ടതെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പിന്നീട് കണ്ടെത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?