Follow Us On

04

July

2025

Friday

‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍ ന്യൂയോര്‍ക്ക് ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്

‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ നിയമവിധേയമാക്കുന്നതിന് തൊട്ടരുകില്‍  ന്യൂയോര്‍ക്ക്  ;  ബില്ലില്‍ ഗവര്‍ണര്‍ ഒപ്പവയ്ക്കരുതെന്ന് ബ്രൂക്ലിന്‍ ബിഷപ്

ന്യൂയോര്‍ക്ക്: ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ (asstsied suicide) നിയമവിധേയമാക്കാനുള്ള ന്യൂയോര്‍ക്ക് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ, കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ പ്രോ-ലൈഫ് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. പ്രായമായവരും മാരകരോഗികളും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ മനുഷ്യരുടെ ജീവനെ അപകടത്തിലാക്കുന്ന ബില്‍ നിയമമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്.സംസ്ഥാന നിയമനിര്‍മാണസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുലിന്റെ ഒപ്പിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

രോഗികള്‍ക്ക് മാരകമായ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്  അനുവാദം നല്കുന്ന നിയമം നിലവില്‍ വന്നാല്‍, ദയാവധം   നിയമവിധേയമാക്കുന്ന  യുഎസിലെ 12-ാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറും.യൂറോപ്യന്‍ രാജ്യങ്ങളില്‍, ഈ നിയമം നിലവില്‍ വന്ന ശേഷം ആത്മഹത്യാ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2016-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ദയാവധം നിയമവിധേയമാക്കിയിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ അവിടെ നടക്കുന്ന ഏകദേശം 20 മരണങ്ങളില്‍ ഒന്ന് ആത്മഹത്യ മൂലമാണ് എന്നത് ദുഖകരമായ വസ്തുതയാണ്. ന്യൂയോര്‍ക്ക് നിയമനിര്‍മാണസഭ ഈ ബില്‍ പാസാക്കിയത് തികച്ചും നിരാശാജനകമാണെന്ന് ബ്രൂക്ലിന്‍ ബിഷപ് റോബര്‍ട്ട് ബ്രണ്ണന്‍ പ്രതികരിച്ചു. വൈദ്യശാസ്ത്രപരമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും, വൈകല്യമുള്ളവര്‍ക്കും, മറ്റുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ഈ നിയമം വിനാശകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പ്രതിസന്ധിയെ നേരിടാനായി ഉചിതമായ നടപടി കൈക്കൊള്ളാനും ബില്‍ വീറ്റോ ചെയ്യാനും അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്ക് കാത്തലിക് കോണ്‍ഫ്രന്‍സും പ്രോ-ലൈഫ് കമ്മീഷനും ബില്ലിനെ അപലപിച്ചു. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിബദ്ധരായ ഡോക്ടര്‍മാര്‍ തന്നെ, രോഗികളെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്നത്, വൈദ്യശാസ്ത്ര പ്രതിജ്ഞയുടെ ലംഘനമാണെന്ന് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഫിസിഷ്യനുമായിരുന്ന  ഈവ് സ്ലേറ്റര്‍ ചൂണ്ടിക്കാണിച്ചു. ‘ആത്മഹത്യാ പ്രവണതയുള്ള ഒരു രോഗിയെ കണ്ടാല്‍, അയാളെ മാനസിക വിദഗ്ധന്റെ അടുത്തെത്തിക്കാനാണ് ഡോക്ടര്‍മാര്‍  ശ്രമിച്ചിരുന്നത്. അതിനു തയാറായില്ലെങ്കില്‍, ഡോക്ടര്‍ക്കു സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കാനാവുമായിരുന്നു. പക്ഷേ, ഈ നിയമം പാസായാല്‍, ഈ നടപടി എങ്ങനെയായിരിക്കും എന്നത് നിശ്ചയമില്ല’ സ്ലേറ്റര്‍ പറയുന്നു.

ന്യൂയോര്‍ക്ക് നിവാസികളെ, ഈ നിയമത്തിന്റെ ഗൗരവത്തെക്കുറിച്ചും, അതുമൂലം മനുഷ്യാന്തസ്സിന് ഉണ്ടാകുന്ന ക്ഷതത്തെക്കുറിച്ചും ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രോ-ലൈഫ് സംഘടനകള്‍ നടത്തുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?