Follow Us On

22

December

2024

Sunday

ഗവര്‍ണറുടെ ക്രൈസ്തവ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിഷപ്പുമാര്‍

ഗവര്‍ണറുടെ ക്രൈസ്തവ വിരുദ്ധ  പരാമര്‍ശത്തിനെതിരെ ബിഷപ്പുമാര്‍

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തെ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മിഷണറിമാര്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഐഡന്റിറ്റിയെ നശിപ്പിക്കുന്നതായിരുന്നുെവന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. ഗവര്‍ണറുടെ പരമാര്‍ശം ചരിത്രത്തിന്റെ ഗുരുതരമായ വളച്ചൊടിക്കലാണെന്നും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന വിഭാഗിയതയുടെ വാക്കുകളാണെന്നും ബിഷപ്‌സ് കൗണ്‍സില്‍ പ്രസ്താവിച്ചു.

മൈലാപ്പൂര്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ 50-ാം ജൂബിലി ആഘോഷത്തിലാണ് ഗവര്‍ണര്‍ വിവാദമായ പ്രസംഗം നടത്തിയത്. ഗവര്‍ണറുടെ പ്രസ്താവന വര്‍ഗീയപ്രശ്‌നങ്ങള്‍ ഇളക്കിവിടുന്നതിനും വിദ്വേഷം പരത്തുന്നതിനുമുള്ള വ്യക്തമായ ശ്രമമാണെന്ന് ആര്‍ച്ചുബിഷപ് ജോര്‍ജ് അന്തോണി സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ക്രൈസ്തവര്‍ ഇന്ത്യയുടെ പാരമ്പര്യവും മൂല്യങ്ങളും സംസ്‌ക്കാരവും ഉള്‍ക്കൊണ്ട് രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിക്കപ്പെട്ടവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?