മാര്‍പാപ്പായുടെ സമാധാന യത്‌നങ്ങള്‍ക്ക് സഹകരണം ഉറപ്പുനല്കി കര്‍ദ്ദിനാള്‍ ത്സൂപ്പി! ലിയോ പതിനാലാമന്‍ പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍ സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ സമാധാനസംസ്ഥാപ സംരഭങ്ങളില്‍ പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാന്‍സംഘം അറിയിച്ചു.
യുദ്ധങ്ങള്‍ മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയില്‍ പാപ്പാ സമാധാനത്തിന്റെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര്‍ ഉറപ്പുനല്കി.
ജൂണ്‍ 17ന് ചൊവ്വാഴ്ച വത്തിക്കാനില്‍ ലിയൊ പതിനാലാമന്‍ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മത്തേയൊ മരിയ ത്സൂപ്പി മെത്രാന്‍സംഘത്തിന്റെ നാമത്തില്‍ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിക്കവെയാണ് ഇത് വ്യക്തമാക്കിയത്.
തങ്ങളുടെ കൂട്ടായ്മയും സേവനവും എല്ലാ വിനയത്തോടും ബോധ്യത്തോടും വിശ്വസ്തതയോടും കൂടി പാപ്പായ്ക്ക് ഉറപ്പേകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *