Follow Us On

23

December

2024

Monday

Latest News

  • മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണം: കെഎല്‍സിഎ

    മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണം: കെഎല്‍സിഎ0

    കണ്ണൂര്‍: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്‌നത്തിന് ഭരണകൂടങ്ങള്‍ അടിയന്ത രമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാര്‍ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെഎല്‍സിഎ കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. രുപതാ

  • ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

    ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’0

    ലെയ്‌സെസ്റ്റര്‍/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി  ഐറിഷ് ബിഷപ്പുമാര്‍. കുടിയേറ്റക്കാര്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യസേവനങ്ങള്‍ തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് നേരിടുന്ന പല പ്രശ്‌നങ്ങളും പുറത്തുവരാന്‍ കുടിയേറ്റം കാരണമായതായി  ‘ഒരു ലക്ഷം സ്വാഗതങ്ങള്‍?’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ലേഖനത്തില്‍ ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍

  • ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

    ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…0

    ജിതിന്‍ ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്.

  • യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

    യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം

  • ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ അന്തരിച്ചു

    ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ അന്തരിച്ചു0

    കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ (72) അന്തരിച്ചു. ഇന്ന് (ഒക്‌ടോബര്‍ 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. സുഖത ധ്യാനകേന്ദ്രം ഡയറക്ടര്‍, ട്രിനിറ്റി റിട്ടയര്‍മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍, കണ്ടനാട്

  • ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യന്‍

    ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യന്‍0

    തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്‍ത്തിയ മാര്‍ ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്‍വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്‍വസ്പര്‍ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്;

  • സിസ്റ്റര്‍ മേരി ലിറ്റി അനുസ്മരണം നവംബര്‍ അഞ്ചിന്

    സിസ്റ്റര്‍ മേരി ലിറ്റി അനുസ്മരണം നവംബര്‍ അഞ്ചിന്0

    മല്ലപ്പള്ളി: ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ എട്ടാമത് ചരമവാര്‍ഷികം നവംബര്‍ അഞ്ചിന് കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ ആചരിക്കും. രാവിലെ 10.30-ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കബറിടത്തില്‍ ഒപ്പീസും നടത്തും.

  • ദൈവ ശബ്ദം ബൈബിള്‍ കണ്‍വെന്‍ഷന്‍;  പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി

    ദൈവ ശബ്ദം ബൈബിള്‍ കണ്‍വെന്‍ഷന്‍; പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി0

    തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പുത്തന്‍പള്ളി ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് നിര്‍വഹിച്ചു. തൃശുര്‍ അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. റോയ് വേള കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്‍, ബേബി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ എം.എ ബാബു എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 13 മുതല്‍ 17 വരെയാണ് കണ്‍വന്‍ഷന്‍. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം

  • പാലക്കുഴിയുടെ  കഥാകാരി

    പാലക്കുഴിയുടെ കഥാകാരി0

    ആന്‍സന്‍ വല്യാറ പാലക്കാട് ജില്ലയിലെ മനോഹാരിത നിറഞ്ഞ കുടിയേറ്റ ഗ്രാമമാണ് പാലക്കുഴി. അവിടുത്തുകാരിയായ മോളി ജോര്‍ജ് എന്ന സാധാരണ വീട്ടമ്മയുടെ തഴമ്പിച്ച കൈകളില്‍ പേന പിടിച്ചപ്പോള്‍ വെളിച്ചം കണ്ടത് ചിന്തോദ്ദീപകങ്ങളായ നിരവധി കഥകളാണ്. മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന ഹൃദയസ്പര്‍ശിയായ രചനകളാണ് മോളി ജോര്‍ജിന്റേത്. ആ കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ ഈറനണിയും. സമൂഹത്തില്‍ താന്‍ കണ്ട അനുഭവങ്ങളാണ് കഥകളായി രൂപംപ്രാപിച്ചത്. നാല് വര്‍ഷമേ ആയുള്ളൂ തന്റെ ഈ കഥാരചന ആരംഭിച്ചിട്ട്. പാലക്കുഴി കൂനാനിക്കല്‍ ജോര്‍ജിന്റെ ഭാര്യയാണ്

National


Vatican

  • സ്‌പെയിനിലെ നൂറ് മിണ്ടാമഠങ്ങള്‍  നോമ്പുകാല പ്രാര്‍ത്ഥനയ്ക്കായി വാതിലുകള്‍ തുറക്കുന്നു

    മാഡ്രിഡ്/സ്‌പെയിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ 100 മിണ്ടാമഠങ്ങളിലെ നോമ്പുകാല പ്രാര്‍ത്ഥനയില്‍ സാധാരണ വിശ്വാസികള്‍ക്കും പങ്കുചേരുന്നതിനായി അവസരം. നോമ്പിന്റെ മൂന്നാമത്തെ ആഴ്ചയില്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴുമണിക്കാണ് സ്‌പെയിനിലെ മിണ്ടാമഠങ്ങളുടെ വാതിലുകള്‍ സാധാരണ വിശ്വാസികള്‍ക്കായി തുറക്കുന്നത്. ‘വേഗത കുറയ്ക്കുക, നില്‍ക്കുക, പ്രാര്‍ത്ഥിക്കുക’ എന്ന പ്രമേയവുമായി ഡി ക്ലൊസൂറാ ഫൗണ്ടേഷന്‍ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായാണ് മിണ്ടാമഠങ്ങള്‍ അടക്കുമുള്ള സന്യാസഭവനങ്ങളിലും ദൈവാലയങ്ങളിലും സാധാരണ ജനങ്ങളുടെ പങ്കാളിത്വത്തോടെയുള്ള പ്രാര്‍ത്ഥനകള്‍ നടക്കുക. പുവര്‍ ക്ലെയേഴ്‌സ്, ഫ്രാന്‍സിസ്‌കന്‍ കണ്‍സെപ്ഷനിസ്റ്റ്‌സ്, കാര്‍മലൈറ്റ്‌സ് ഓഫ് ദി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പണ്ട് നയിച്ച ധ്യാനങ്ങളുും ഇപ്പോള്‍ മാര്‍പാപ്പ എന്ന നിലയില്‍ നല്‍കിയ പ്രബോധനങ്ങളും ചേര്‍ത്തുള്ള ഇഗ്നേഷ്യന്‍ ധ്യാനചിന്തകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ ഫസ്റ്റ് ബിലോംഗ് റ്റു ഗോഡ്: എ റിട്രീറ്റ് വിത്ത് പോപ്പ് ഫ്രാന്‍സിസ്’ എന്ന പേരിലുള്ള പുസ്തകം, മാര്‍പാപ്പയെക്കുറിച്ച് നേരത്തെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള, ഓസ്റ്റന്‍ ഇവേറിയാണ് രചിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ മെസഞ്ചര്‍ പബ്ലിക്കേഷന്‍സും യുഎസില്‍ ലയോള പ്രസും പ്രസാധകരായുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.   നാം ദൈവത്തിന്റെയാണെന്നുള്ള ബോധ്യത്തിന്റെ

  • സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍

    പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍

  • 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ  തിരുനാള്‍ ആചരിച്ചു

    വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു. ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍

  • 28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന  രക്തസാക്ഷി’യെന്ന് പാപ്പ

    വത്തിക്കാന്‍ സിറ്റി: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ 28 വര്‍ഷം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കര്‍ദിനാളിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാളിനെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് പാപ്പ വിശേഷിപ്പിച്ചത്. 95 ാം വയസിലും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ നല്‍കുന്ന സാക്ഷ്യത്തിന് പാപ്പ നന്ദി പ്രകടിപ്പിച്ചു. 1928-ല്‍ അല്‍ബേനിയയിലെ ത്രോഷാനി ഗ്രാമത്തില്‍ ജനിച്ച ഏണസ്റ്റ് സിമോണി പത്താമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു.

  • കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ

    അബുദാബി: കോവിഡ് മഹാമാരിക്കാലത്ത് തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലില്‍ കഴിയുകയും ജയില്‍ മോചിതരാകുന്ന സ്ത്രീകള്‍ക്കായി പുനരധിവാസകേന്ദ്രം ആരംഭിക്കുകയും ചെയ്ത സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഐക്യവും നീതിയും ശുഭാപ്തി വിശ്വാസവും വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാനവ സാഹോദര്യത്തിനായുള്ള സായദ് അവാര്‍ഡ്. 2019-ല്‍ മാനവ സാഹോദര്യ രേഖയില്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസര്‍ ഗ്രാന്റ് ഇമാമും തമ്മില്‍ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് യുഎഇയുടെ ഫൗണ്ടറായ ഷെയ്ക്ക്

Magazine

Feature

Movies

  • പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍

    പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍0

    കോഹിമ: നാഗാലാന്‍ഡിലെ കോഹിമയില്‍ മേരി ഹെല്‍ ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലില്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അടുത്തകാലത്താണ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രല്‍ ഒരു ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഇന്ത്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്. സൗന്ദര്യത്തില്‍ ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു ഫ്‌ളവര്‍ ഫെസ്റ്റിവലിന്റെ സന്ദേശം. നാഗാലാന്‍ഡിലെ എല്ലാ എത്ത്‌നിക് ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹോണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫ്‌ളവര്‍ ഷോ തുടങ്ങിയത്. അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ ലേണിംഗ് എക്‌സിബിഷന്‍സ്, കത്തീഡ്രലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിരുന്നു. ലോക്കല്‍ ടൂറിസം

  • നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

    നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും

  • ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

    ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം0

    വാഷിംഗ്ടണ്‍ ഡിസി:  സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന്  ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ  ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍. അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും. തര്‍ക്കത്തിന്റെ

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?