Follow Us On

22

December

2024

Sunday

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ആര്‍ച്ചുബിഷപ് ഡോ. അല്‍ഫോന്‍സ് മത്യാസ് ദിവംഗതനായി

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ആര്‍ച്ചുബിഷപ് ഡോ. അല്‍ഫോന്‍സ് മത്യാസ് ദിവംഗതനായി
ബംഗളൂരു: ബംഗളൂരു അതിരൂപത മുന്‍ അധ്യക്ഷന്‍ ഡോ. അല്‍ഫോന്‍സ് മത്യാസ് (96) ദിവംഗതനായി. 1989-ലും 1993-ലും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.
1964-ല്‍ 33-ാമത്തെ വയസില്‍ ചിക്മംഗളൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമതിനായ ഡോ. അല്‍ഫോന്‍സ് മത്യാസ് 1986-ല്‍ ബംഗളൂരു ആര്‍ച്ചുബിഷപ്പായി. 1998-ലാണ് സ്ഥാനമൊഴിഞ്ഞത്. 1974 മുതല്‍ 82 വരെ ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ചെയര്‍മാനായിരുന്നു.
കര്‍ണാടകയിലെ സൗത്ത് കാനറ ജില്ലയില്‍പെട്ട പാംഗാലയില്‍ ജിയെഗോ മത്യാസിന്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി 1928 ജൂണ്‍ 22-ന് ജനിച്ചു. 1945 ജൂണില്‍ മംഗളൂരു ജെപ്പു സെമിനാരിയില്‍ ഡോ. മത്യാസ് 1954 ഓഗസ്റ്റ് 24-ന് കാന്‍ഡിയില്‍വച്ച് മംഗലാപുരം രൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
1955-ല്‍ റോമിലേക്കുപോയ അദ്ദേഹം, കാനോനിക നിയമത്തിലും ഇന്റര്‍നാഷണല്‍ സിവില്‍ ലോയിലും ഉപരിപഠനം നടത്തി. 1959-ല്‍ മംഗലാപുരം രൂപതയില്‍ തിരിച്ചെത്തി. തുടര്‍ന്ന് അന്നത്തെ ബിഷപ് ഡോ. റെയ്മണ്ട് ഡിമെല്ലോയുടെ സെക്രട്ടറിയായും രൂപത ചാന്‍സലറായും സേവനമനുഷ്ഠിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?