ടുറ: എഞ്ചിനീയര്‍ ബിഷപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഘാലയയിലെ ചുറ രൂപതയുടെ പ്രഥമ മെത്രാനും മലയാളിയുമായ ഡോ. ജോര്‍ജ് മാമലശേരില്‍ (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര്‍ സെന്റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്‍ജ് മാമലശേരിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മികവാണ് ‘എഞ്ചിനീയര്‍ ബിഷപ്’ എന്ന വിശേഷണം ലഭിക്കുന്നതിന് കാരണമായത്. സംസ്‌കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.44-ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ടുറയിലെ രോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-ലാണ് സ്ഥാനമേറ്റത്. 2007-ല്‍ വിരമിച്ചു. മാമലശേരി പരേതരായ കുര്യന്‍-എലിസബത്ത് ദമ്പതികളുടെ മകനായി 1932 ഏപ്രില്‍ 22-ന് കളത്തൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ്-മൈലാപ്പൂര്‍ രൂപതയ്ക്കായി പൂനമനല്ലിയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു. 1960 ഏപ്രില്‍ 24-ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ഷില്ലോംഗ്-ഗോഹട്ടി അതിരൂപതയിലെ ഗാരോ ഹില്‍സില്‍ സേവനമനാരംഭിച്ചു.
28 വര്‍ഷം മെത്രാനായിരുന്നതുള്‍പ്പെടെ 64 വര്‍ഷം വടക്കുകിഴക്കന്‍ മേഖലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *