Follow Us On

08

September

2024

Sunday

ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍ ലക്‌നൗ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദുചെയ്തു. വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. 1886-ല്‍ സ്ഥാപിതമായ ആഗ്ര അതിരൂപത വടക്കേ ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയാണ്. തുടക്കത്തില്‍ പാക്കിസ്ഥാനും ടിബറ്റും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ രൂപതയായിരുന്നു. അതിരൂപതയുടെ കീഴിലുള്ള 12 രൂപതകളിലെ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷ നല്‍കിയപ്പോ ള്‍ പുതുക്കുന്നതിനുപകരം അതിരൂപതയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുകയായിരുന്നു.

ആഗ്ര അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ആഗ്ര കാത്തലിക് ഡയസഷന്‍ സമാജ് സേവ സന്‍സ്ഥ എന്ന സംഘടനയായിരുന്നു 12 രൂപതകളിലുമുള്ള സാമൂഹ്യസേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. വിദേശസഹായം സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെ പാവപ്പെട്ടവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഉടന്‍ നിലയ്ക്കും. ആഗ്ര അതിരൂപതയുടെ കീഴിലുള്ള 12 രൂപതകളിലെയും ജനങ്ങള്‍ വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളില്‍ വളരെ പിന്നിലാണ്. പരമദരിദ്രരായ അവര്‍ക്ക് സഭയുടെ വിമന്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ വഴിയായി ഉപജീവനമാര്‍ഗവും അടിസ്ഥാന വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അനുമതി നിഷേധത്തോടെ അതിരൂപതയുടെ കീഴിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനോ, തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണെന്ന് അതിരൂപതാ വക്താവ് പറഞ്ഞു. വിദേശസഹായ സ്വീകരണത്തിനുള്ള മാനദണ്ഡങ്ങള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന് അപ്പീല്‍ നല്‍കുമെന്നും വക്താവ് വ്യക്തമാക്കി.

മിഷന്‍പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടികളുടെ ഭാഗമാണ് ആഗ്ര അതിരൂപതക്ക് എതിരെയുള്ള നീക്കമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധസംഘടനായ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ വിദേശസഹായം സ്വീകരിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 30 ലക്ഷത്തോളം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേള്‍ഡ് വിഷന്‍ സഹായം നല്‍കിയിരുന്നു. അവരുടെ ലൈസന്‍സ് യാതൊരു കാരണവും കൂടാതെയാണ് റദ്ദുചെയ്തത്. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തിരുവനന്തപുരം അതിരൂപതയുടെ വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സും കേന്ദ്ര സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?