Follow Us On

01

July

2025

Tuesday

ജീവിതത്തിന് അര്‍ത്ഥം തേടുന്നവരാണോ നിങ്ങള്‍? ദൈവത്തിലേക്ക് തിരിയുക: ലിയോ 14 ാമന്‍ പാപ്പ

ജീവിതത്തിന് അര്‍ത്ഥം തേടുന്നവരാണോ നിങ്ങള്‍? ദൈവത്തിലേക്ക് തിരിയുക: ലിയോ 14 ാമന്‍ പാപ്പ

ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ‘മുന്തിരിത്തോപ്പില്‍’ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവുമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി ആപ്ത വാക്യത്തെ  ആസ്പദമാക്കിയുള്ള മതബോധന പരമ്പരയില്‍ അവസാനമണിക്കൂറില്‍ ജോലിക്കെത്തിയ തൊഴിലാളികളെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഏറ്റവും അവസാന നാഴികയില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പോലും ഒരേ വേതനം നല്‍കുന്ന ഭൂവുടമയില്‍ നാം കാണുന്നത് കരുന്നമായനായ പിതാവിനെയാണെന്ന് പാപ്പ പറഞ്ഞു. ഈ ഭൂവുടമ  യോഗ്യതയില്‍ മാത്രമല്ല, തൊഴിലാളികള്‍ ഓരോരുത്തരുടെയും ആവശ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവര്‍ക്കും ജീവിക്കാന്‍ ആവശ്യമായത് ലഭ്യമാക്കുക എന്നത് നീതിയാണ്. ഇതുപോലെയാണ് ദൈവവും. അവിടുന്ന് എല്ലാവര്‍ക്കും തന്റെ രാജ്യം നല്‍കാന്‍ ആഗ്രഹിക്കുന്നു. അവിടുന്ന് നമ്മെ റാങ്ക് ചെയ്യുന്നില്ല. തന്റെ ഹൃദയം അവനുവേണ്ടി തുറക്കുന്ന ഏതൊരാള്‍ക്കും, അവന്‍ തന്നെത്തന്നെ നല്‍കുന്നു.

ദൈവം നമ്മെ ഒരിക്കലും കൈവിടുന്നില്ല; നമ്മുടെ സാഹചര്യം എത്ര നിരാശാജനകമായി തോന്നിയാലും നമ്മുടെ യോഗ്യതകള്‍ എത്ര നിസാരമായി തോന്നിയാലും, നമ്മെ സ്വീകരിക്കാനും നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും, പ്രത്യാശയും നല്‍കാനും അവിടുന്ന് എപ്പോഴും തയാറാണെന്ന് പാപ്പ പറഞ്ഞു.
തന്റെ മുന്തിരിത്തോട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം നമ്മെ വിളിക്കുമ്പോള്‍, ആവേശത്തോടെ പ്രതികരിക്കുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. നിങ്ങളുടെ കൈകള്‍ സജ്ജമാക്കുക, അവന്‍ ഉദാരമതിയാണ്, നിങ്ങള്‍ നിരാശപ്പെടില്ല!. ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളില്‍, പ്രതീക്ഷ നഷ്ടപ്പെട്ടാലും, ദൈവം നമ്മെ കൈവിടുകയില്ല. ഉത്തരങ്ങള്‍ കിട്ടാതെ സമയം കടന്നുപോകുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക: ‘ദൈവമേ,  ഞാന്‍ കാത്തിരിക്കുന്ന ഈ ഇടത്ത് നിന്നും എന്നെ കണ്ടെത്തണമേ…’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?