Follow Us On

24

August

2025

Sunday

നമുക്ക് പരസ്പരം മനസിലാകാത്തപ്പോള്‍, നമ്മോടൊപ്പം താമസിക്കുന്നവരുടെ ഭാഷ മനസിലാക്കാന്‍ കഴിയാത്തപ്പോള്‍, നമ്മള്‍ പരസ്പരം കാലുകള്‍ കഴുകണം: സെഹിയോന്‍ മാളിക സന്ദര്‍ശിച്ചപ്പോള്‍ വിശുദ്ധ നാട്ടിലെ പുതിയ കസ്റ്റോസ് പറഞ്ഞത്

നമുക്ക് പരസ്പരം മനസിലാകാത്തപ്പോള്‍, നമ്മോടൊപ്പം താമസിക്കുന്നവരുടെ ഭാഷ  മനസിലാക്കാന്‍ കഴിയാത്തപ്പോള്‍, നമ്മള്‍ പരസ്പരം കാലുകള്‍ കഴുകണം:  സെഹിയോന്‍ മാളിക സന്ദര്‍ശിച്ചപ്പോള്‍ വിശുദ്ധ നാട്ടിലെ പുതിയ കസ്റ്റോസ് പറഞ്ഞത്

ജറുസലേം: നമുക്ക് പരസ്പരം മനസിലാകാത്തപ്പോഴും, നമ്മോടൊപ്പം താമസിക്കുന്ന സഹോദരനോ സഹോദരിയോ നമുക്ക് മനസിലാക്കാന്‍ കഴിയാത്ത മറ്റൊരു ഭാഷ സംസാരിക്കുന്നതായി തോന്നുമ്പോഴും നമ്മള്‍ പരസ്പരം കാലുകള്‍ കഴുകേണ്ടതുണ്ടെന്ന് വിശുദ്ധ നാട്ടിലെ  പുതിയ കസ്റ്റോസ്  ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ. വിശുദ്ധ നാടിന്റെ ചുമതലയേറ്റെടുത്തശേഷം ആദ്യമായി  സെഹിയോന്‍ മാളിക സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെഹിയോന്‍ മാളികയ്ക്ക് പുറമെ, ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളായ തിരുക്കല്ലറ ദൈവാലവും, തിരുപ്പിറവി ബസിലിക്കയും ഫാ. ഫ്രാന്‍സെസ്‌കോ സന്ദര്‍ശിച്ചു.

വളരെ പ്രധാനപ്പെട്ട ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ സ്ഥലങ്ങളിലും അവയുടെ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഫാ. ഇല്‍പോ വിചിന്തനങ്ങള്‍ പങ്കുവച്ചു. ഇവിടെ സ്ഥലപരവും കാലപരവുമായ കോര്‍ഡിനേറ്റുകള്‍ അപ്രത്യക്ഷമാവുകയും, നാം ആഘോഷിക്കുന്ന രഹസ്യത്തിന്റെ സമകാലികരായി മാറുകയും ചെയ്യുന്നതായി സെഹിയോന്‍ മാളികയില്‍ കസ്റ്റോസ് പറഞ്ഞു.

ഈ മഹത്തായ സംഭവം ‘ഒരു പുതിയ ഉടമ്പടിയെ’ അടയാളപ്പെടുത്തുന്നു. മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തിലേക്ക്, മനുഷ്യഹൃദയത്തിലേക്ക് ദൈവത്തിന്റെ ഒരു പുതിയ കടന്നുവരവാണ് ഇവിടെ സംഭവിച്ചതെന്നും സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താദിനത്തില്‍ സംഭവിച്ച പരിശുദ്ധാത്മാവിന്റെ കടന്നുവരവിനെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യേശു സ്വീകരിച്ച സ്‌നേഹത്തിന്റെ പാത, പൂര്‍ണമായ സ്വയം ദാനത്തിന്റെ പാത, വെറുതെയല്ലെന്നും എല്ലാ കഷ്ടപ്പാടുകളുടെയും മേലുള്ള വിജയമാണെന്നും തിരുക്കല്ലറ ദൈവാലയം സന്ദര്‍ശിച്ചവേളയില്‍ കസ്റ്റോസ് പറഞ്ഞു.  തിരുപ്പിറവി ബസിലിക്കയ്ക്കുള്ളില്‍, യേശുവിന്റെ ജനനസമയത്ത്, മാലാഖമാര്‍ ഇടയന്മാരോട് പറഞ്ഞ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ട് കസ്റ്റോസ് ഇപ്രകാരം പറഞ്ഞു, ‘ഭൂമിയിലെ സമാധാനം സ്വര്‍ഗത്തിലെ ദൈവമഹത്വത്തിന്റെ പ്രതിഫലനമാണ്, ഭൂമിയിലെ ദൈവത്തിന്റെ മഹത്വത്തെ സമാധാനം എന്ന് വിളിക്കുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?