Follow Us On

22

December

2024

Sunday

ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി

ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി
റായ്പൂര്‍: ക്രൈസ്തവ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഛത്തീസ്ഘട്ടിലെ തെരുവീഥികളിലൂടെ ക്രൈസ്തവര്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലി നടത്തി. ക്രൈസ്തവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന തീവ്രഹിന്ദുഗ്രൂപ്പുകളുടെ വിദ്വേഷപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലിയില്‍ ആവശ്യപ്പെട്ടു.
അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടിട്ടും ചെവിക്കൊള്ളാത്തതിനാലാണ് തങ്ങള്‍ തെരുവീഥികളിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നിലാല്‍ പറഞ്ഞു. റായ്പൂരിലെ മോത്തിബാഗ് ടൗണിലൂടെയാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക, ഞങ്ങള്‍ക്ക് നീതി വേണം, മതത്തിന്റെ പേരിലുള്ള പീഡനം സഹിക്കാനാകില്ല എന്നിങ്ങനെ  എഴുതിയ പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് നടത്തിയ റാലി ശ്രദ്ധേയമായി.
തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച്, അവരെ അവിടെവച്ചുതന്നെ ശിക്ഷിക്കുന്നത് പതിവാണെന്ന് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് പറഞ്ഞു. തങ്ങളെ സംരക്ഷിക്കേണ്ട പോലീസുകാര്‍ക്ക് മുമ്പിലിട്ടാണ് മതമൗലികവാദികള്‍ ക്രൈസ്തവരെ മര്‍ദ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജഗദല്‍പ്പൂരിലെ നാല് ക്രൈസ്തവ കുടുംബങ്ങളോട് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാനാവശ്യപ്പെട്ട് തീവ്രഹിന്ദുത്വവാദികള്‍ ഭീകരമായി മര്‍ദ്ദിച്ചിരുന്നു. ശേഷം അവര്‍ 10 ദിവസത്തിനുള്ളില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തിനിരയാവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ക്രൈസ്തവര്‍ അക്രമത്തിന് നിരന്തരമായി വിധേയമാകുകയാണ്. അവര്‍ക്ക് യാതൊരു വിധ പോലീസ് സംരക്ഷണവും ലഭിക്കുന്നില്ല.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?