Follow Us On

01

July

2025

Tuesday

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആത്മാവിന്റെ പ്രതിരൂപം സൃഷ്ടിക്കാന്‍ കഴിയില്ല’ യുഎസ് മെത്രാന്‍സമതിയുടെ അജപാലന രേഖ

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്  ആത്മാവിന്റെ പ്രതിരൂപം സൃഷ്ടിക്കാന്‍ കഴിയില്ല’ യുഎസ് മെത്രാന്‍സമതിയുടെ അജപാലന രേഖ

വാഷിംഗ്ടണ്‍ ഡിസി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  ദ്രുതഗതിയിലുള്ള ഉയര്‍ച്ചയെയും ഈ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളോടും അവസരങ്ങളോടുമുള്ള കത്തോലിക്കാ സഭയുടെ പ്രതികരണത്തെയും അഭിസംബോധന ചെയ്യുന്ന അജപാലന രേഖ അമേരിക്കന്‍ മെത്രാന്‍സമിതി പ്രസിദ്ധീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തില്‍ സുവിശേഷം എങ്ങനെ സംസാരിക്കാമെന്നും ജീവിക്കാമെന്നും ഈ ലേഖനം പ്രതിപാദിക്കുന്നു.

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ ക്രിസ്ത്യാനികള്‍ ഭയപ്പെടേണ്ടതില്ലെന്ന്  ബിഷപ്പുമാര്‍ പറഞ്ഞു. അത് ‘ആത്മാവിന്റെ പ്രവൃത്തിക്ക് അന്യമല്ല, കാരണം ദൈവത്തിന്റെ ആത്മാവ് ചരിത്രം, സംസ്‌കാരം, മനുഷ്യ സര്‍ഗാത്മകത എന്നിവയിലൂടെ സഞ്ചരിക്കുന്നു.’ എന്നിരുന്നാലും, ‘സാങ്കേതികവിദ്യ അതിന്റെ പ്രതിച്ഛായയില്‍ നമ്മെ രൂപപ്പെടുത്താന്‍ നാം അനുവദിക്കുമോ, അതോ സുവിശേഷത്തിനനുസരിച്ച് അതിനെ രൂപപ്പെടുത്തുമോ?’ എന്ന പ്രസക്തമായ ചോദ്യം ബിഷപ്പുമാര്‍ ഉന്നയിക്കുന്നു.

‘യന്ത്രങ്ങള്‍ എത്ര പുരോഗമിച്ചാലും, ഓരോ മനുഷ്യനും അവകാശപ്പെട്ട ആത്മാവിനെയോ മനസ്സാക്ഷിയെയോ നിത്യമായ വിധിയെയോ അവയ്ക്ക് ഒരിക്കലും പകര്‍ത്താന്‍ കഴിയില്ല. വിവേചനശേഷിയുള്ള മനസാക്ഷി, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്, അങ്ങനെ അവര്‍ അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടാതെ, സത്യത്താലും കൃപയാലും നിയന്ത്രിക്കപ്പെടുന്നവരായി മാറണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയും, പക്ഷേ അവയ്ക്ക് ഹൃദയത്തെ രൂപപ്പെടുത്താന്‍ കഴിയില്ല,’ ലേഖനത്തില്‍ പറയുന്നു. ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോഴും യഥാര്‍ത്ഥ

സഹാനുഭൂതിയും ആധികാരിക ബന്ധങ്ങളും വളര്‍ത്തിയെടുക്കാന്‍ ബിഷപ്പുമാര്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം, ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം തുടങ്ങിയ മറ്റ് ചരിത്രപരമായ സാങ്കേതിക മാറ്റങ്ങള്‍ സമാന്തരമായി വരച്ചുകൊണ്ട്, ധൈര്യത്തോടെയും പ്രത്യാശയോടെയും എഐയെ സമീപിക്കാന്‍ ബിഷപ്പുമാര്‍ അവരുടെ കത്തില്‍ കത്തോലിക്കരെ  പ്രോത്സാഹിപ്പിക്കുന്നു. ബാള്‍ട്ടിമോര്‍ ആര്‍ച്ചുബിഷപ് വില്യം ലോറി, വാഷിംഗ്ടണ്‍ കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയ്, വില്‍മിംഗ്ടണ്‍ ബിഷപ് വില്യം കൊയിനിഗ്, മേരിലാന്‍ഡിലെ നാല് സഹായ ബിഷപ്പുമാര്‍ എന്നിവരാണ് ഈ ‘ദി ഫെയ്‌സ് ഓഫ് ക്രൈസ്റ്റ് ഇന്‍ എ ഡിജിറ്റല്‍ ഏജ്’ എന്ന തലക്കെട്ടുള്ള അജപാലന രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?