Follow Us On

03

October

2025

Friday

മാര്‍ത്തോമാ ഭവന്‍ ഭൂമി അതിക്രമം; മാര്‍ പാംപ്ലാനി സ്ഥലം സന്ദര്‍ശിച്ചു

മാര്‍ത്തോമാ ഭവന്‍ ഭൂമി അതിക്രമം; മാര്‍ പാംപ്ലാനി സ്ഥലം സന്ദര്‍ശിച്ചു
കളമശേരി: കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അക്രമികള്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയ സ്ഥലം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
നാലു പതിറ്റാണ്ടിലധികമായി മാര്‍ത്തോമാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നടന്ന കൈയേറ്റം  അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
 മതസൗഹാര്‍ദ അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുന്ന അക്രമികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?