Follow Us On

03

October

2025

Friday

വ്യാപകനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ലിയോ 14 ാമന്‍ പാപ്പ

വ്യാപകനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ഫിലിപ്പീന്‍സ്, തായ്വാന്‍, ഹോങ്കോംഗ്, ദക്ഷിണ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച് റാഗസ ചുഴലിക്കാറ്റ്. സമീപവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വീശിയതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ വടക്കന്‍ ഫിലിപ്പീന്‍സിലും തായ്വാനിലും കുറഞ്ഞത് 28 പേര്‍ മരണമടഞ്ഞു. മണിക്കൂറില്‍ 265 കിലോമീറ്റര്‍  വേഗതയില്‍ വരെ വീശിയ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇതിനോടനുബന്ധിച്ചുണ്ടായ പേമാരിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഫിലിപ്പീന്‍സും തായ്വാനും കടന്ന ശേഷം, ഹോങ്കോങ്ങിലും ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലും ആഞ്ഞടിച്ച  ചുഴലിക്കാറ്റ് പിന്നീട് ദുര്‍ബലമായി.

റാഗസ ചുഴിക്കാറ്റിന്റെ ഇരകള്‍ക്കും, കാണാതായവര്‍ക്കും, ഭവനരഹിതരായവര്‍ക്കും, മറ്റ് ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി ലിയോ 14 ാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. ദുരിതബാധിതരായ ജനങ്ങളോട്, പ്രത്യേകിച്ച് ഏറ്റവും ദരിദ്രരോടുള്ള സാമീപ്യം പ്രകടിപ്പിച്ച പാപ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സിവില്‍ അധികാരികള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു. ദൈവത്തില്‍ ആശ്രയിക്കാനും ദുരിതബാധിതരോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനും പാപ്പ എല്ലാവരെയും ക്ഷണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?