Follow Us On

22

April

2025

Tuesday

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അടിയന്തിര സഹായം അവശ്യം

മണിപ്പൂരിലെ ദുരിതാശ്വാസ  ക്യാമ്പുകള്‍ക്ക് അടിയന്തിര  സഹായം അവശ്യം

ന്യൂഡല്‍ഹി: മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി സഹായം ആവശ്യമാണെന്ന റിപ്പോര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണ ല്‍ എന്ന അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടന. ഈ റിപ്പോര്‍ട്ട് മണിപ്പൂരിലെ യാഥാര്‍ത്ഥ്യങ്ങളാണ് തുറന്നുകാട്ടുന്നതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു.

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ഇന്ത്യന്‍ പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോഴും അവര്‍ സഹായം അത്യാവശ്യമായ നിലയിലാണെന്നാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമ്പുകളില്‍ അവശ്യമായ ഭക്ഷണമോ, വെള്ളമോ, മരുന്നോ, വൃത്തിയോ, വിദ്യാഭ്യാസത്തിനുള്ള അവസരമോ ഒന്നുമില്ല. അത് ഇന്റേണല്‍ ഡിസ്‌പ്ലേസ്‌മെന്റിനെക്കുറിച്ചുള്ള യു.എന്‍. ഗൈഡിംഗ് പ്രിന്‍സിപ്പിള്‍സിന്റെ ലംഘനമാണെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
മണിപ്പൂരിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് ഇതില്‍ സൂചിപ്പിപ്പിക്കുന്നു. അവര്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഭരണകൂടം മെയ്‌തേയ് ഗ്രൂപ്പില്‍ നിന്നുള്ള ആരാംബായി തെങ്ങോള്‍, മെയ്‌ത്തേയ് ലിപ്പൂണ്‍ തുടങ്ങിയ സംഘടനകള്‍ക്ക് ആവശ്യമായ പിന്‍ന്തുണ നല്‍കുന്നുവെന്നും റിപ്പോ ര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

മണിപ്പൂരിലെ കലാപത്തില്‍ 50,000 ത്തോളം കുക്കി വംശജര്‍ നാടും വീടും നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണുള്ളത്. കലാപം 220 ലേറെപ്പെരുടെ ജീവന്‍ എടുക്കുകയും 7000 വീടുകള്‍ അഗ്നിക്കിരയാക്കുകയും 360 ദൈവലായങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
കലാപം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.സി മൈക്കിള്‍ പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളിലെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഗവണ്‍മെന്റ് യാതൊന്നും ചെയ്യാത്തതിനാല്‍ അവിടെ അഭയം തേടിയവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നുകഴിഞ്ഞു. ഇനി അവരെ കാത്തിരിക്കുന്നത് എന്താണെന്ന് അവര്‍ക്കറിയില്ലയെന്നും ക്രൈസ്തവനേതാക്കള്‍ പറഞ്ഞു. കുക്കിവിഭാഗം ഏതാണ്ട് പൂര്‍ണമായും ക്രൈസ്തവരാണ്. എന്നാല്‍, മെയ്‌ത്തേയ് വിഭാഗത്തില്‍ വളരെകുറച്ച് ക്രൈസ്തവരെ ഉള്ളൂ. അവരുടെ ദുരിതമാണ് കൂടുതല്‍ പരിതാപകരം. അവര്‍ക്കുവേണ്ടി സംസാരിക്കുവന്‍ ആരുമില്ലയെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?