Follow Us On

04

July

2025

Friday

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി

ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനില്‍ ലിയോ 14 ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും  ഗുട്ടെറസ് കൂടിക്കാഴ്ച നടത്തി.

പാപ്പയുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വത്തിക്കാന്‍ നല്‍കിയിട്ടില്ലെങ്കിലും, ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്കുളള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ലോകത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അസ്ഥിരതയുടെയും പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1945-ലാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്. നിലവില്‍ 193 രാജ്യ അംഗങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ന്യൂയോര്‍ക്കിലാണ്.

ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത്തെ സെക്രട്ടറി ജനറലാണ് 76 കാരനായ ഗുട്ടെറസ്. 2017 ജനുവരി 1 ന് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തു. 1949 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് അദ്ദേഹം ജനിച്ചത്. ഒരു രാഷ്ട്രീയക്കാരനും ബിസിനസുകാരനും എന്നതിന് പുറമേ, അദ്ദേഹം ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറും പ്രഫസറും കൂടിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?