Follow Us On

24

November

2024

Sunday

ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി

ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി
ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ രൂപതയിലെ സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുള്ള പരിശുദ്ധ മാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുസ്വരൂപങ്ങള്‍ നീക്കം ചെയ്യണമെന്ന ഭീഷണിയുമായി ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി. 50 ഓളം വരുന്ന എബിവിപി പ്രവര്‍ത്തകരാണ് സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്.
സകൂളില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെയും വി. പീറ്ററിന്റെയും തിരുസ്വരൂപങ്ങള്‍ എടുത്തുമാറ്റി ഹിന്ദു ആരാധനമൂര്‍ത്തികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നായിരുന്നു അക്രമികള്‍  ഭീഷണിയുടെ സ്വരത്തില്‍  മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. ഇത് വളരെ ആശങ്കാജനകമായ സാഹചര്യ മാണെണ് ജാബുവ ബിഷപ് പീറ്റര്‍ റുമാല്‍ ഖരാദി പറഞ്ഞു. കാല്‍നൂറ്റാണ്ടിലേറെയായി അനേകം കുട്ടികള്‍ക്ക വിദ്യാഭ്യാസം നല്‍കിവരുന്ന ഒരു സ്ഥാപനത്തിനുനേരെ നടക്കുന്ന നീക്കം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേദിവസംതന്നെ മന്‍സൂര്‍ ജില്ലയിലെ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലും എബിവിപി പ്രവര്‍ത്തകര്‍ അക്രമണം നടത്തിയതായി രൂപതാ പിആര്‍ഒ ഫാ.റോക്കി ഷാ പറഞ്ഞു. എബിവിപി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു അവര്‍ സ്‌കൂളിലെത്തിയത്. ഇവരുടെ ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ച പ്പോള്‍ അവര്‍ സ്‌കൂളിനുനേരെ ആക്രമണം നടത്തുകയായിരുന്നു.
ഇതു മുന്‍കൂട്ടി പദ്ധതി തയാറാക്കി നടത്തിയതാണെന്ന് രണ്ടു സംഭവങ്ങളെയും മുന്‍നിര്‍ത്തി ഫാ. റോക്കി പറഞ്ഞു. മധ്യപ്രദേശില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?