Follow Us On

01

July

2025

Tuesday

മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ

മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: സഭയുടെ വിശുദ്ധിയും ഫലപ്രാപ്തിയും പരിശുദ്ധ അമ്മയുടെ മാതൃത്വത്തിലും, ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്നൊഴുകുന്ന കൃപയിലും അധിഷ്ഠിതമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ ആഘോഷിച്ച പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച്, റോമന്‍ കൂരിയയിലെ ഉദ്യോഗസ്ഥര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു പാപ്പ.

‘മരിയന്‍’, ‘പെട്രൈന്‍’ എന്നീ ധ്രുവങ്ങളില്‍ കേന്ദ്രീകരിച്ചാണ് പരിശുദ്ധ സിംഹാസനം നിലകൊള്ളുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷം തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ പരിശുദ്ധ സിംഹാസനം ജൂബിലി ആഘോഷിക്കുന്നത് സഭയുടെ ആത്മീയ പാരമ്പര്യത്തിന്റെ ആഴം തെളിയിക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. പന്തക്കുസ്താ നാളില്‍ ശിഷ്യന്‍മാര്‍ക്കൊപ്പം മാളികമുറിയില്‍  പരിശുദ്ധ അമ്മയും സന്നിഹിതയായിരുന്നു. ഇന്ന് അതുപോലെ പരിശുദ്ധ  മാതാവിന്റെ മാധ്യസ്ഥത്തിലൂടെ പത്രോസിന്റെ പിന്‍ഗാമികളുടെ ശുശ്രൂഷ തുടരുന്നു.

പരിശുദ്ധ സിംഹാസനത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, അവരവരുടെ ജീവിതാവസ്ഥയ്ക്കും, തങ്ങളെ എല്‍പ്പിച്ച ദൗത്യത്തിനും അനുസൃതമായി വിശുദ്ധരായിരിക്കാന്‍ ശ്രമിക്കുക എന്നതാണെന്ന് പാപ്പ പറഞ്ഞു. അപ്പസ്‌തോലിക സിംഹാസനത്തിലെ ഉദ്യോഗസ്ഥര്‍ വിശുദ്ധ ജീവിതത്തിനായി പരിശ്രമിക്കണം. പരിശുദ്ധ സിംഹാസനത്തില്‍ ജോലി ചെയ്യുന്ന പുരോഹിതനും, അല്‍മായനായ ഒരു സാധാരണ ഉദ്യോഗസ്ഥനും അവരവരുടെ ജീവാതന്തസുകളില്‍ നേരിടുന്ന വെല്ലുവിളികളുടെ നടുവിലും ഒരേ പ്രതിബദ്ധതയോടെ തങ്ങളെ ഏല്‍പ്പിച്ച ജോലി നിര്‍വഹിക്കുമ്പോള്‍ അവര്‍ സഭയുടെ വളര്‍ച്ചയിലും  വിശുദ്ധിയിലും പങ്കുകാരാകുന്നുവെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

ജൂബിലി ആഘോഷങ്ങള്‍ സിസ്റ്റര്‍ മരിയ ഗ്ലോറിയ റിവ് അര്‍പ്പിച്ച ധ്യാനത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ നടത്തിയ പ്രദക്ഷിണത്തിന് ജൂബിലി കുരിശു വഹിച്ചുകൊണ്ട് പരിശുദ്ധ പിതാവ് തന്നെ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?