ജയ്പ്പൂര്‍: മതപരിവര്‍ത്തനിരോധന നിയമം നടപ്പാക്കാനൊരുങ്ങി ബിജെപി ഭരിക്കുന്ന രാജസ്ഥാനും. ഈ നിയമം നിലവില്‍വന്ന സംസ്ഥാനങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുന്നതിനായി നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രാജസ്ഥാനും നിയമം നടപ്പിലാക്കാന്‍ തയാറെടുക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 18 ന് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധനനിയമം നടപ്പാക്കുവാന്‍ പോകുകയാണെന്ന് സംസ്ഥാന ഗവണ്‍മെന്റ് വ്യക്തമാക്കിയത്.
നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ആവശ്യം വരുമ്പോഴാണ്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സാഹചര്യം നിലവിലില്ലെന്ന് മുന്‍ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സി. മൈക്കിള്‍ പറഞ്ഞു. തെറ്റായ രീതിയിലുള്ള മതപരിവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നുള്ളതിന് സംസ്ഥാനത്തോട് സുപ്രീം കോടതി തെളിവ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമം ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ മതപരിവര്‍ത്തനനിരോധനനിയമം നടപ്പിലായാല്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായി ഈ നിയമം ദുരുപയോഗം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.
Leave a Comment
Your email address will not be published. Required fields are marked with *