കൊച്ചി: പൗരോഹിത്യ സ്വീകരണം അവസാന ഘട്ടമല്ല, മറിച്ച് ആജീവനാന്ത യാത്രയുടെ ആരംഭമാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. യുവവൈദികരുടെ തുടര്‍പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.
വൈദിക രൂപീകരണം സെമിനാരി പരിശീലന വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തില്‍ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണിതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
പുരോഹിതന്‍ തുടര്‍ച്ചയായ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു. സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ, പുരോഹിതനും നവീകരണത്തിനും പരിവര്‍ത്തനത്തിനും തുറന്നിരിക്കണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദിക കമ്മീഷന്‍ സെക്രട്ടറി ഫാ. ടോം ഒലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
സീറോമലബാര്‍ സഭയിലെ 14 രൂപതകളില്‍നിന്നുമുള്ള 35 വൈദികരാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്‍മാനായിട്ടുള്ള വൈദികര്‍ക്കുവേണ്ടിയുള്ള കമ്മീഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *