വത്തിക്കാന്‍ സിറ്റി: സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്താനും, അതേസമയം, ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യം ഭൂമിയില്‍ നിര്‍വഹിക്കാനും സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മെ ക്ഷണിക്കുന്നതായി ലിയോ പതിനാലാമന്‍ പാപ്പാ. സമൂഹ മാധ്യമമായ എക്‌സില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ദിനമായ മെയ് 29 ന് പാപ്പ ഇപ്രകാരം കുറിച്ചു, ‘കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മുടെ കണ്ണുകളെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അതേസമയം തന്നെ ഈ തിരുനാള്‍ ക്രിസ്തു നമ്മെ ഏല്പിച്ച ദൗത്യത്തെ ഓര്‍മപ്പെടുത്തുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.’
സാമൂഹ്യമാധ്യമത്തില്‍ 5 കോടിയിലേറെ അനുയായികളുള്ള പാപ്പായുടെ സന്ദേശങ്ങള്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *