മാഞ്ചസ്റ്റര്‍: യു.കെയിലെ സീറോ മലബാര്‍ ഹോളി ഫാമിലി മിഷന്‍ ഇടവക ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു. സമൂഹ ദിവ്യബലി, വചന സന്ദേശം, പ്രദക്ഷിണം, കലാ- സാംസ്‌കാരിക സായാഹ്നം തുടങ്ങിയ വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
വികാരി ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി സാംസ്‌കാരി സായാഹ്നം ഉദ്ഘാടനം ചെയ്തു. മാര്‍ഗംകളി, നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, ബൈബിള്‍ നാടകം, ഗാനമേള തുടങ്ങിയവ സാംസ്‌കാരിക സായഹ്നത്തിന്റെ ഭാഗമായി നടന്നു.
സമാപന സമ്മേളനം ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സ്തുര്‍ഹമായി സേവനമനുഷ്ടിച്ച ഇടവകാംഗ ഉപഹാരം നല്‍കി ആദരിച്ചു.
പ്രധാന തിരുനാള്‍ ദിനത്തില്‍ ഫാ. ഫ്രാന്‍സിസ് അരീക്കാട്ട് സമൂഹദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുക്കുടുംബം, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വാദ്യമേളങ്ങളോടെ നടത്തിയ പ്രദക്ഷിണത്തില്‍ ഇടവക സമൂഹമൊന്നാകെ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *