വത്തിക്കാന്‍ സിറ്റി: ഫ്രഞ്ചുകാരനായ വൈദികന്‍ കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കംബേറിയിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം. ലിയൊ പതിനാലാമന്‍ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനമായി
അനാഥരുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവര്‍ത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും വസ്തുവകകളോടും ഭൗമികബഹുമതികളോടുമുള്ള വിരക്തിയിലും ജീവിച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ കംബേറിയില്‍ 1841 ഫെബ്രുവരി 17നാണ് ജനിച്ചത്. പന്തലയോണെമാര്‍ത്ത ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ പതിനൊന്നു മക്കളില്‍ അഞ്ചാമത്തെ പുത്രനായിരുന്ന കമീല്ലെ സെമിനാരിയില്‍ ചേരുകയും റോമിലെ ഫ്രഞ്ചു സെമിനാരിയില്‍ വൈദികപഠനം കഴിഞ്ഞ് 1866 മെയ് 26ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടാന്‍ ലഭിച്ച അവസരം നിരസിച്ചുകൊണ്ട് കംബേറിയിലേക്കു തിരിച്ചുപോയ കംബേറി രൂപതാ കത്തീഡ്രലില്‍ സഹവികാരിയായി.
ആ സമയത്തു തന്നെ, അതായത്, 1867ല്‍ പടര്‍ന്നുപിടിച്ച കോളറ അനേകരുടെ ജീവനപഹരിക്കുകയും അങ്ങനെ നിരവധിപ്പേര്‍ അനാഥരാകുകയും ചെയ്തു. ഈ അവസ്ഥയില്‍ അദ്ദേഹം അനാഥക്കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യഭ്യാസം നല്കുന്നതിനും വേണ്ടി പരിശ്രമിച്ചു. അതുപോലെ തന്നെ പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരുമായവരു
ദരിദ്രര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച നവവാഴ്ത്തപ്പെട്ട കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗാ 1910 മാര്‍ച്ച് 25ന് മരണമടഞ്ഞു. അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിനു ആവശ്യമായിരുന്ന അത്ഭുതം 2024 മാര്‍ച്ച് 14ന് ഫ്രാന്‍സീസ് പാപ്പായാണ് അംഗീകരിച്ചത്. ഒരു ചെറുപ്പക്കാരന്റെ കണ്ണിന്റെ അസുഖം കമീല്ലെ കോസ്ത ദെ ബ്വൊര്‍ഗായുടെ മദ്ധ്യസ്ഥതയാല്‍ അത്ഭുതകരമായി ഭേദപ്പെടുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *