Follow Us On

07

January

2025

Tuesday

മണിപ്പൂര്‍ ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷയേകി ഓശാന ഞായര്‍

മണിപ്പൂര്‍ ക്രിസ്ത്യാനികള്‍ക്ക്  പ്രതീക്ഷയേകി ഓശാന ഞായര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മെയ് മുതല്‍ ഗുരുതരമായ വംശീയ അക്രമം നേരിടുന്ന മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുക്കി ക്രിസ്ത്യാനികള്‍ ഓശാന ഞായര്‍ ആചരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പ്രാദേശിക പള്ളികള്‍ വളരെ ചെറുതാണെതിനാല്‍ വിശ്വാസികള്‍ പള്ളിക്ക് പുറത്തുനിന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായി.

ചുരാചന്ദ്പൂരിലെ ഡോണ്‍ ബോസ്‌കോ ഇടവക, തുയിബോംഗിലെ സെന്റ് മേരീസ് ഇടവക എന്നിങ്ങനെ ധാരാളം അഭയാര്‍ത്ഥികളുള്ള ഇടവകളില്‍ ഓശാന ഞായറാഴ്ച വിശ്വസികളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുവെന്ന് ദുരിതാശ്വാസ പുനരധിവാസ സമിതിയുടെ കോര്‍ഡിനേറ്ററും ഇംഫാല്‍ അതിരൂപത വികാരി ജനറാളുമായ ഫാ. വര്‍ഗീസ് വേലിക്കാകം മാധ്യമങ്ങളോട് പറഞ്ഞു. ഈ ഓശാന ദിനാചരണം കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നതിന്റെ സൂചന നല്‍കുന്നതിനാല്‍ സാഹചര്യങ്ങള്‍ സാവധാനം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘അഭയാര്‍ത്ഥികള്‍ പ്രത്യേക പ്രദേശത്താണ് താമസിക്കുന്നത്. ഞങ്ങള്‍ അവരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.’ അദ്ദേഹം വിശദീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?