Follow Us On

27

July

2024

Saturday

‘ഇലക്ഷന് മുന്നോടിയായി കൂടുതല്‍ വ്യാജ അവകാശവാദങ്ങള്‍ ഉണ്ടാകും’

‘ഇലക്ഷന് മുന്നോടിയായി കൂടുതല്‍ വ്യാജ  അവകാശവാദങ്ങള്‍ ഉണ്ടാകും’

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 200 ഓളം ഗോത്രവര്‍ഗ ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും ഇലക്ഷന് മുന്നോടിയായി ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ വ്യാജ അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും റായ്ഗഡ് ബിഷപ് പോള്‍ ടോപ്പോ.
56 കുടുംബങ്ങളില്‍ നിന്നായി 200 പേര്‍ റായ്ഗാര്‍ഗില്‍ നടന്ന ചടങ്ങില്‍വെച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയെന്ന ആര്‍.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്‍ഗനൈസര്‍ വീക്കിലിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്.

പഹദി കോര്‍വ എന്ന ആദിവാസി സമൂഹത്തിലെ അംഗങ്ങളാണ് പരിവര്‍ത്തനം ചെയ്യപ്പെട്ടത് എന്ന വാര്‍ത്ത തന്നെ തെറ്റാണ്. അവര്‍ ഹിന്ദുമതത്തിലോ ക്രിസ്തുമത്തിലോപെടുന്നവരല്ല. അവര്‍ അവരുടെ പരമ്പരാഗതമായ വിശ്വാസമനുസരിച്ച് ജീവിക്കുന്നവരാണെന്ന് ബിഷപ് ടോപ്പോ ചൂണ്ടിക്കാട്ടി.
റായ്ഗാര്‍ഗില്‍ ആകെ 60 കോര്‍വ ആദിവാസികളെ ഉള്ളു. അവരാകട്ടെ വനാന്തരങ്ങളിലാണ് താമസം. അവരെ കണ്ടുപിടിക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും ഛത്തീസ്ഗഡിലെ ആദിവാസി സമൂഹത്തില്‍നിന്നുള്ള 66-കാരനായ ബിഷപ് വ്യക്തമാക്കി. തീവ്രഹിന്ദുഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ അവകാശവാദം തെളിയിക്കുവാന്‍ രേഖകളൊന്നുമില്ല. ഇത് ഇലക്ഷന് തത്രമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് ആളുകളെ കൊണ്ടുവന്നെന്ന് തീവ്ര ഹിന്ദുഗ്രൂപ്പുകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതിനുള്ള രേഖകളൊന്നും അവരുടെ കൈവശമില്ലെന്ന് ഭാരതീയ ആദിവാസി സംഗമം എക്‌സിക്യൂട്ടീവ് മെംബര്‍ ഷാന്തി ബെക് പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ മാര്‍ച്ച് 3 ന് അവതരിപ്പിച്ച പുതിയ മതപരിവര്‍ത്തനനിരോധന നിയമത്തില്‍ കൂടുതല്‍ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥനത്തെ 30 ദശലക്ഷം വരുന്ന ജനസംഖ്യയുടെ വെറും 2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?