Follow Us On

31

July

2025

Thursday

കോണ്‍ക്ലേവ് സമ്മേളനമല്ല, പാപ്പ ‘ചാടിക്കയറി’ തീരുമാനം പറയില്ല!

കോണ്‍ക്ലേവ് സമ്മേളനമല്ല, പാപ്പ ‘ചാടിക്കയറി’ തീരുമാനം പറയില്ല!

കോണ്‍ക്ലേവിനെക്കുറിച്ചും ലിയോ പതിനാലാമന്‍ പാപ്പയെക്കുറിച്ചും കര്‍ദിനാള്‍ ടാഗ്ലെ പങ്കുവയക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങള്‍. പാപ്പയും കര്‍ദിനാള്‍ ടാഗ്ലെയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണെന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്:

”കോണ്‍ക്ലേവ് ചിലര്‍ ചിന്തിക്കുന്നതുപോലൊരു പൊതുസമ്മേളനം അല്ല. അത് പ്രാര്‍ത്ഥനയ്ക്കും ദൈവവചനം ശ്രവിക്കാനും പരിശുദ്ധാത്മാവിന്റെ ഉണര്‍വുകള്‍ക്ക് പൂര്‍ണ്ണ സമര്‍പ്പണം നല്‍കാനും സഭയുടെ വേദനകളറിയാനും മനുഷ്യരുടെയും സൃഷ്ടിയുടെയും വ്യക്തിപരവും സമൂഹപരവുമായ ശുദ്ധീകരണത്തിനും ദൈവത്തിന്റെ ആരാധനയ്ക്കും വേണ്ടിയുള്ള പരിശുദ്ധമായ ഒരു സമയമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ലിയോ മാര്‍പ്പാപ്പയും രണ്ടാം ദിവസം തിരഞ്ഞെടുക്കപ്പെട്ടു.

യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ചാല്‍ മനസ്സുകളുടെയും ഹൃദയങ്ങളുടെയും കൂട്ടായ്മ സാധ്യമാണെന്ന് കോണ്‍ക്ലേവ് ലോകത്തെ  പഠിപ്പിക്കുന്നു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും  ദൗത്യത്തില്‍ മുന്നോട്ടു പോകാനുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ പാത ലിയോ പാപ്പ പിന്തുടരും.
തന്നോടു സംസാരിക്കുന്നവരെ ക്ഷമയോടെയും ശ്രദ്ധയോടെയും കേള്‍ക്കാനുള്ള അസാധാരണമായ കഴിവ് പുതിയ പാപ്പയ്ക്കുണ്ട്.  ഒരോ തീരുമാനവും ആഴത്തില്‍ പഠിച്ച് തീര്‍ച്ചപ്പെടുത്തിയ ശേഷമാകും അദ്ദേഹം അവതരിപ്പിക്കുക.
കര്‍ദ്ദിനാള്‍ പ്രെവോസ്റ്റ്, ഒരു മിഷനറി ബിഷപ്പായിരുന്നു. അദ്ദേഹം അമേരിക്കയില്‍ ജനിച്ചും പെറുവില്‍ പുരോഹിതനായി വളര്‍ന്നും ലോകസമ്പര്‍ക്കത്തിലൂടെ, വ്യത്യസ്ത ദൗത്യമേഖലകളുടെ അനുഭവം സമാഹരിക്കുകയായിരുന്നു. അതിനാല്‍ത്തന്നെ തന്റെ  ശുശ്രൂഷയില്‍, അദ്ദേഹത്തിന്റെ മിഷനറി പശ്ചാത്തലം തനതായ മുഖം നല്‍കും. വിവിധ ഭൂഖണ്ഡങ്ങളിലെ ശുശ്രൂഷയിലൂടെ ലിയോ പാപ്പാ കൈവരിച്ച സാംസ്‌കാരിക അനുഭവങ്ങള്‍ അദ്ദേഹത്തെ, ലോകമെമ്പാടുമുള്ള ദൈവജനത്തെ ഐക്യപ്പെടുത്താന്‍ സഹായിക്കും.തന്റെ തനതായ ശാന്തതയോടും, മനുഷ്യത്വത്തോടും കൂടി അദ്ദേഹം തന്റെ ചുമതലകള്‍ നിറവേറ്റും.”
കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ തന്റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞുവച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?