മംഗളൂരു: ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേകമായ നോമ്പാചരണം നടത്തുന്ന മംഗലാപുരം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. നോമ്പാചരണത്തോടൊപ്പം ഒരു ടൈല്‍ സംഭാവന ചെയ്യുന്ന ‘ഡോണേറ്റ് എ ടൈല്‍ വിത്ത് എ സ്‌മൈല്‍’ എന്നതാണ് രൂപതയുടെ പദ്ധതി.
കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയില്‍ നോമ്പുകാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനോടകം 75 വീടുകള്‍ നിര്‍മിച്ചു നല്കാന്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദാന്‍ പറഞ്ഞു.
വിശ്വാസികളുടെയും പ്രദേശത്തെ സുമനസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വീടിനും എട്ടു ലക്ഷം രൂപയും ചിലവിന്റെ 51 ശതമാനവുമാണ് നല്കുന്നത്.
ബാക്കി തുക പ്രാദേശിക ഇടവകയും ഗുണഭോക്താവും കണ്ടെത്തണം. നിലവില്‍ വീടുവയ്ക്കാന്‍ സ്ഥലമുള്ളവര്‍ക്കാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ജാതിമതഭേദമന്യേയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബിഷപ് പറഞ്ഞു.
2019ല്‍ രൂപതയില്‍ നടത്തിയ സര്‍വേയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് നല്ല വീടുകളില്ലെന്ന് കണ്ടെത്തിയിരുന്നു. രൂപതയുടെ സോഷ്യല്‍ വര്‍ക്ക് യൂണിറ്റായ കാനറ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് പീസ് ആണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
തുറമുഖ നഗരമായ മംഗലാപുരത്തിന് വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ശക്തമായ കത്തോലിക്കാ സാന്നിധ്യമാണുള്ളത്. നിരവധി മിഷനറിമാരെ ഭാരത സഭയ്ക്ക് സംഭാവന നല്കിയിട്ടുള്ള മംഗലാപുരം രൂപതയില്‍ നിന്നുള്ള 29 ബിഷപ്പുമാരും മൂന്ന് ആര്‍ച്ച് ബിഷപ്പുമാരും ഇന്ത്യയില്‍ സേവനം ചെയ്യുന്നുണ്ട്.
61 ദശലക്ഷം ജനസംഖ്യയുള്ള കര്‍ണാടകയില്‍ 1.87 ശതമാനമാണ് ക്രിസ്ത്യാനികളുള്ളത്…
Leave a Comment
Your email address will not be published. Required fields are marked with *