Follow Us On

27

July

2024

Saturday

ലത്തീന്‍ സഭയ്ക്കു പുതിയ മൊബൈല്‍ ആപ്‌

ലത്തീന്‍ സഭയ്ക്കു  പുതിയ മൊബൈല്‍ ആപ്‌

ബംഗളൂരു: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ സഭയുടെ വാര്‍ത്തകളും സേവനങ്ങളും ആത്മീയ സേവനങ്ങളും പങ്കുവെയ്ക്കുന്നതിനായി പുതിയ മൊബൈല്‍ ആപ് ലോഞ്ച് ചെയ്തു. ദ കാത്തലിക് കണക്റ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ് സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നടന്ന പ്ലീനറി അസംബ്ലിയില്‍ പുറത്തിറക്കി.

ആഗോള കത്തോലിക്കസഭയിലും പ്രത്യേകിച്ച് ഇന്ത്യന്‍ സഭയിലും ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തുവാനാണ് പുതിയ ആപ് തയാറാക്കിയിരിക്കുന്നതെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലാത്തറ പറഞ്ഞു. ടെക്‌നോളജിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ട് കത്തോലിക്ക സമൂഹത്തില്‍ പോസിറ്റീവായിട്ടുള്ള മാറ്റം വരുത്തുന്നതിന് ഇതിന് കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമുദായ ശാക്തീകരണത്തിനും ആശയവിനിമയത്തിനും ഇത് മുതല്‍ക്കൂട്ടാകൂം. വിശ്വാസികള്‍ക്ക് ഇതിലൂടെ സഭയുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാകും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, വിദ്യാഭ്യാസം, ജോലി, അടിയന്തിര സഹായം തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ തിരഞ്ഞെടുക്കാനാകും. അടുത്തുള്ള ദൈവാലയവും സേവനങ്ങളും കണ്ടെത്തെനാകും. സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.

വിശ്വാസികള്‍ക്ക് അവരുടെ ഇടവകയും രൂപതയുമായി ഏളുപ്പത്തില്‍ ബന്ധപ്പെടനാന്‍ മൈ പാരീഷ്, മൈ ഡയസസ് എന്നീ പേജുകള്‍ ഉപകരിക്കും. സിസിബിഐ കമ്മീഷനുകള്‍ക്കായി പ്രത്യേക പേജുകളുണ്ട്. കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് അവരുടെ പുതിയ സംരംഭങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും എളുപ്പത്തില്‍ ആളുകളിലെത്തിക്കാന്‍ ആപ്പ് സഹായകമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?