Follow Us On

19

May

2024

Sunday

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍

അംബികപുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ അംബികപുര്‍ കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മലയാളി കന്യാസ്ത്രീയെ റിമാന്‍ഡ് ചെയ്തു. സിഎംസി സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിയാണ് റിമാന്‍ഡിലായത്. അംബികാപൂരിലെ കാര്‍മല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി, കന്യാസ്ത്രീ തന്നെ പീഡിപ്പിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നതായി പറയപ്പെടുന്നു.

അംബികാപൂര്‍ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുഴൂര്‍ കന്യാസ്ത്രീക്കെതിരായ കുറ്റം നിഷേധിച്ചു. ക്ലാസ് സമയത്ത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം ടോയ്‌ലറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസ്റ്റര്‍ മേഴ്‌സി അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുകയും പെണ്‍കുട്ടികളോട് അടുത്ത ദിവസം മാതാപിതാക്കളെ കൂട്ടികൊണ്ടുവരാന്‍  ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഫാ. കുഴൂര്‍ പറഞ്ഞു.

കേരളം ആസ്ഥാനമായുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മലാണ് 30 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം നിയന്ത്രിക്കുന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ, മേഴ്‌സിയെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റൊരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദു സംഘടനകള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി.

തുടര്‍ന്നാണ് പോലീസ് സിസ്റ്റര്‍ മേഴ്‌സിയെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ്. നിലവില്‍, ‘സ്‌കൂള്‍ അടച്ചിരിക്കുന്നു, സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിന് ശേഷം വളരെ വേഗം വീണ്ടും തുറക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഫാ. കുഴൂര്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?