എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്. വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു.
ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും സെമിത്തേരികളും നശീകരണത്തിനും മോഷണത്തിനും ഇരയായിട്ടുണ്ട്. 2024 ജൂലൈയില്‍, ഇന്‍വെര്‍നെസിലെ ടോംനഹുറിച്ച് സെമിത്തേരിയില്‍ കല്ലറകള്‍ തകര്‍ത്തിരുന്നു. 2025 മെയ് മാസത്തില്‍, ഡംബാര്‍ട്ടണ്‍ഷെയറിലെ റെന്റണ്‍ ട്രിനിറ്റി പള്ളി കൊള്ളയടിക്കപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *