Follow Us On

21

November

2024

Thursday

Latest News

  • ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റേത് ദീര്‍ഘവീക്ഷണത്തോടു കൂടിയ മനുഷ്യ സേവനം: മാര്‍ ക്ലിമീസ് കാതോലിക്ക ബാവ.

    ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റേത് ദീര്‍ഘവീക്ഷണത്തോടു കൂടിയ മനുഷ്യ സേവനം: മാര്‍ ക്ലിമീസ് കാതോലിക്ക ബാവ.0

    തിരുവല്ല: മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രവാചകതുല്യമായ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ആത്മീയാ ചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം കോട്ടൂര്‍, ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അര നൂറ്റാണ്ട് മുമ്പേ ആശങ്കപ്പെട്ടിരുന്ന കാര്‍ഷിക വിദഗ്ധനായിരുന്നു മാര്‍ ഗ്രിഗോറിയോസെന്നും ക്ലിമീസ് ബാവ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ചുബിഷപ്

  • വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്

    വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുത്0

    പാലാ: വയനാട് ദുരന്തത്തിന്റെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാന്‍ ഇടയായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ കര്‍ഷക പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗീകമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ കണ്ടതിനാലാണ് പിന്നീട്  ഡോ. കസ്തൂരിരംഗന്‍

  • സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമായി നിഷ ജീതു

    സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമായി നിഷ ജീതു0

    പാലാ: രണ്ടര വര്‍ഷം മുമ്പ് പ്രത്യേക നിയോഗം സമര്‍പ്പിച്ച് ആരംഭിച്ച ബൈബിള്‍ പകര്‍ത്തിയെഴുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം  ഇടവകയിലെ നിഷ ജീതു ഞാറക്കാട്ട്. വചനം ഇശോയാണെന്നും വചനത്തെ സ്‌നേഹിക്കുമ്പോള്‍ ഈശോയെ തന്നെയാണ് സ്‌നേഹിക്കുന്നതെ ന്ന ഉറച്ച ബോധ്യത്തോടെയാണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും ദൈവസന്നിധിയില്‍ അതിന് വിലയുണ്ടാവും എന്ന ബോധ്യം എന്റെ ജീവിതത്തെ നയിച്ചിരുന്നു; നിഷ പറയുന്നു.  ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ സാധിക്കുന്ന വചനങ്ങളാണ്

  • പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും

    പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു. സ്വാശ്രയത്വം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക്

  • ജസ്റ്റിസ് കോശി കമ്മീഷന്‍,  മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍  സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മാര്‍ റാഫേല്‍ തട്ടില്‍

    ജസ്റ്റിസ് കോശി കമ്മീഷന്‍, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മാര്‍ റാഫേല്‍ തട്ടില്‍0

    പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഫലപ്രദവും സത്വരവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍

  • സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം

    സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം0

    പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയര്‍ക്ക് ആവേശം സമ്മാനിച്ചും സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം  അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേര്‍ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചര്‍ച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍  മേഖലയിലേക്ക് പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സീറോമലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍

  • വേദനയില്‍ ആശ്വാസം പകര്‍ന്ന്…

    വേദനയില്‍ ആശ്വാസം പകര്‍ന്ന്…0

    സിസ്റ്റര്‍ മേരി മാത്യു എംഎസ്എംഐ അന്ന് പ്രൊവിന്‍ഷ്യാളമ്മയും ടീം അംഗങ്ങളും സിസ്റ്റേഴ്‌സും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു. പെട്ടെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ ദിവസങ്ങളില്‍ കുവൈറ്റില്‍ നടന്ന തീപിടുത്തത്തെയും അതിന്റെ വേദനകളെയും ഓര്‍മയിലേക്ക് കൊണ്ടുവന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ദുഃഖിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കണമെന്ന ശക്തമായ പ്രചോദനവും ലഭിച്ചു. കുവൈറ്റ് ദുരന്തത്തില്‍ പൊലിഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ വിവിധ ജില്ലകളിലാണല്ലോ. അതിനാല്‍, ഏതാനും സിസ്റ്റേഴ്‌സ് കണ്ണൂരിലുള്ള മഠത്തില്‍നിന്ന് കേരളത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ല കൂടാതെ,

  • ശാലോം OTT ലോഞ്ച് ചെയ്തു

    ശാലോം OTT ലോഞ്ച് ചെയ്തു0

    ശാലോം ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ശാലോം OTTയിലൂടെ ഏതു സമയത്തും ലോകത്തില്‍ എവിടെനിന്നും കാണാനും കേള്‍ക്കാനും കഴിയും. ഇതോടൊപ്പം ശാലോം ടൈംസ് മാസിക വായിക്കാനും കേള്‍ക്കാനും സണ്‍ഡേ ശാലോം വായിക്കാനും സാധിക്കും. ശാലോം പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ അടയ്ക്കാനും സോഫിയാ ബുക്‌സിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനും ശാലോമിലേക്ക് പ്രാര്‍ത്ഥനാ അപേക്ഷകള്‍ അയക്കാനുമുള്ള സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്/ആപ്പിള്‍/ iOS ഫോണുകളില്‍ ലഭ്യമാണ്. കൂടാതെ റോക്കു, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളിലും എല്‍.ജി, സാംസംഗ്, ആന്‍ഡ്രോയിഡ് ടിവികള്‍ തുടങ്ങിയ

  • ഞാനും ‘ക്യൂ’വില്‍ ആണ്‌

    ഞാനും ‘ക്യൂ’വില്‍ ആണ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അനുഗ്രഹീത ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി എഴുതി, ടോമിന്‍ തച്ചങ്കരി സംഗീതം നല്‍കിയ എം.ജി. ശ്രീകുമാര്‍ പാടി 2003-ല്‍ പുറത്തിറങ്ങിയ ഒരു ക്രിസ്തീയ ഭക്തിഗാനം വളരെ പ്രശസ്തമാണ്. ഞാനീ ഗാനം ആദ്യം കേട്ടത് ഒരു മരിച്ചടക്ക് വേളയിലാണ്. ആദ്യം കേട്ടപ്പോള്‍ത്തന്നെ വളരെ ഇഷ്ടം ഈ പാട്ടിനോട് തോന്നി. പിന്നീട്, ആ പാട്ട് പാടി അയച്ചുതരാമോ എന്ന് പാട്ട് പാടുന്ന, ഈ പാട്ട് പാടാറുള്ള ഒരാളോട് ഞാന്‍ ചോദിച്ചു. ആ

National


Vatican

  • ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉടൻ ആയിരക്കണക്കിന് മരുന്നുകൾ അയക്കും

    വത്തിക്കാൻ സിറ്റി: സർവതും ഇടിച്ചുനിരത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമാകാത്ത തുർക്കിയെയും സിറിയെയും വീണ്ടും ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. തുർക്കി എംബസിയുമായി ചേർന്ന് ഇവിടേക്ക് ആയിരക്കണക്കിന് മരുന്നുകൾ അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാൻ. ടർക്കിഷ് എയർലൈൻസ് വഴി ദിനങ്ങൾക്കുള്ളിൽ മരുന്നുകൾ അയക്കുന്നത് പൂർത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വെളിപ്പെുത്തി. അതേസമയയം സിറിയയെയും തുർക്കിയെയും സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ കാംപെയിനും മുന്നേറുകയാണ്. ദുരന്തം ഉണ്ടായ ഉടൻതന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങൾ വത്തിക്കാൻ തുർക്കിലേക്ക്

  • മിസിസിപ്പിയെ കണ്ണീരിലാഴ്ത്തി ചുഴലിക്കൊടുങ്കാറ്റ്: ഇതുവരെ മരണം 25; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ

    മിസിസിപ്പി: മിസിസിപ്പിയെ കണ്ണീരിലാഴ്ത്തിയ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപരിശായ അക്രമണത്തിൽ കുറഞ്ഞത് 25 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച മാരകമായ ചുഴലിക്കാറ്റിന്റെ ഇരകൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അറിയിച്ചു. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പ പ്രാർത്ഥനാഹ്വാനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചുഴലിക്കാറ് 170 മൈൽ അതായത് 274 കിലോമീറ്റർ

  • ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: വിശുദ്ധ നാടിനുവേണ്ടി  ആഗോള ക്രൈസ്തവരുടെ  സഹായം അഭ്യർത്ഥിച്ച് വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: വിശുദ്ധനാടിനുവേണ്ടി ദൈവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷാമധ്യേ നടത്തുന്ന സ്തോത്രക്കാഴ്ചയിൽ വിശ്വാസീസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വത്തിക്കാൻ. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം മുന്നോട്ടുവരണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഓർമിപ്പിച്ച് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശുദ്ധനാടിനെ സഹായിക്കാൻ ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്ന പേരിൽ സ്തോത്രക്കാഴ്ച സ്വീകരിക്കുന്ന പതിവിന് 1974ൽ പോൾ ആറാമൻ പാപ്പയാണ് തുടക്കം കുറിച്ചത്. വിശുദ്ധ സ്ഥലങ്ങളുടെ

  • വിമലഹൃദയ തിരുനാളിൽ ലോകജനതയെ ദൈവമാതാവിന് പുനപ്രതിഷ്ഠിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

    വത്തിക്കാൻ സിറ്റി: വിമലഹൃദയ തിരുനാൾ ദിനമായ മാർച്ച് 25ന് ലോകജനതയെ ഒന്നടങ്കം വിശിഷ്യാ റഷ്യ ഉക്രെയ്ൻ രാജ്യങ്ങളെയും വിമലഹൃദയ നാഥയ്ക്ക് പുനപ്രതിഷ്ഠിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോകമെമ്പാടുമുള്ള മെത്രാൻമാരോട് ചേർന്ന് സഭയെയും റഷ്യ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ദൈവമാതാവിന് സമർപ്പിച്ചതിന്റെ ഓർമ പുതുക്കികൊണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പുനപ്രതിഷ്ഠയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. ‘യാതൊരു മടുപ്പും വിശ്രമവും കൂടാതെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കണം. സകല വിശ്വാസികളെയും സമൂഹത്തെയും

  • പേപ്പസിയുടെ 10 വർഷം; സഭയ്ക്കും തനിക്കുംവേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: പേപ്പൽ ജീവിതത്തിന്റെ 10 വർഷം പൂർത്തിയാക്കുമ്പോൾ തനിക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ‘ഫാറ്റോ ക്വോട്ടിഡിയാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചത്. താൻ എല്ലാവരെയും സ്നേഹിക്കുന്നുവെന്നും എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ‘സഭ ഒരു ബിസിനസോ സന്നദ്ധ സംഘടനയോ അല്ല. വർഷാവസാനത്തിൽ സംഖ്യകൾ സന്തുലിതമാക്കാൻ നിയോഗിക്കപ്പെട്ട ഒരു ഭരണാധികാരിയുമല്ല ഞാൻ. പാപ്പയുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരും പഠിച്ചിട്ടല്ല ഈ ഉത്തരവാദിത്വത്തിലേക്ക്

  • ഫ്രാൻസിസ് പാപ്പയ്ക്ക് 10 വയസ്! അടുത്തറിയാം ഫ്രാൻസിസ് പാപ്പയുടെ ഏഴ് ജനപ്രിയ  നടപടികൾ!

    ഫ്രാൻസിസ് പാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കിയത് അദ്ദേഹം സ്വീകരിച്ച സമാനതകളില്ലാത്ത ചില നിലപാടുകളാണ്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഫ്രാൻസിസ് പാപ്പ 10-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അതിൽ മാധ്യമശ്രദ്ധ വളരേയേറെ പിടിച്ചുപറ്റിയ, പേപ്പസിയുടെ ആദ്യ നാളുകളിൽതന്നെ കൈക്കൊണ്ട ഏഴ് നടപടികൾ പങ്കുവെക്കുകയാണിവിടെ… കൊട്ടാരം വേണ്ട; ബുള്ളറ്റ് പ്രൂഫ് മൊബീലും പ്രാർത്ഥന അഭ്യർത്ഥിച്ച് വിശ്വാസികൾക്കുമുമ്പിൽ തലകുനിച്ചപ്പോൾ മാത്രമല്ല, ഫ്രാൻസിസ് പാപ്പ കൈക്കൊണ്ട ആദ്യ തീരുമാന് അറിഞ്ഞപ്പോഴും ലോകം അമ്പരന്നു: പാപ്പയ്ക്ക് താമസിക്കാൻ വത്തിക്കാൻ കൊട്ടാരം വേണ്ട; പൊതുദർശനവേളയിൽ സഞ്ചരിക്കാൻ വെടിയുണ്ടയെ തോൽപ്പിക്കുന്ന

Magazine

Feature

Movies

  • സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

    സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു

  • 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍

    10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍0

    പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്0

    കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?