Follow Us On

31

July

2025

Thursday

ഫാ.ഫ്രാന്‍സെസ്‌കോ ഇല്‍പോ വിശുദ്ധ നാടിന്റെ പുതിയ കസ്റ്റോസ്

ഫാ.ഫ്രാന്‍സെസ്‌കോ ഇല്‍പോ വിശുദ്ധ നാടിന്റെ പുതിയ കസ്റ്റോസ്

ജറുസലേം: വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ തലവനായി ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ നിയമിതനായി. പുതിയ നിയമനത്തിന് ലിയോ പതിനാലാമന്‍ പാപ്പയുടെ അംഗീകാരം ലഭിച്ചു. ഒന്‍പത് വര്‍ഷമായി വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റന്റെ പിന്‍ഗാമിയായാണ്  55 വയസ്സുള്ള ഇറ്റാലിയന്‍ സ്വദേശിയായ പുതിയ കസ്റ്റോസ് ചുമതലയേല്‍ക്കുന്നത്.

800 വര്‍ഷത്തിലേറെയായി ജറുസലേമിന്റെയും  വിശുദ്ധനാട്ടിലെ മറ്റ് സ്ഥലങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന ഫ്രയേഴ്സ് മൈനര്‍ കണ്‍വെന്‍ച്വല്‍ പ്രവിശ്യയുടെ തലവനാണ് ഹോളിലാന്‍ഡ് കസ്റ്റോസ് എന്ന പേരില്‍ വിശുദ്ധ നാടിന്റെ ഭരണചുമതല നിര്‍വഹിക്കുന്നത്. ജറുസലേമിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സേവ്യേഴ്സ് മൊണാസ്ട്രിയാണ് വിശുദ്ധ നാടിന്റെ കസ്റ്റോസിന്റെ ആസ്ഥാനം. മിഡില്‍ ഈസ്റ്റിലെ ഫ്രയേഴ്സ് മൈനര്‍ കോണ്‍വെന്‍ച്വല്‍ ആശ്രമങ്ങളും (സൈപ്രസ്, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രായേല്‍, ലെബനന്‍, പലസ്തീന്‍, സിറിയ) കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ (അര്‍ജന്റീന, ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്) സ്ഥിതി ചെയ്യുന്ന വിശുദ്ധ നാടുമായി ബന്ധപ്പെട്ട ആശ്രമങ്ങളും ഇതിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നു.

51 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശുദ്ധനാട്ടിലെ 66 കമ്മീഷണറേറ്റുകളെയും 31 വൈസ്-കമ്മീഷണറേറ്റുകളെയും ഇത് ഏകോപിപ്പിക്കുന്നു. കൂടാതെ ഹോളി ലാന്‍ഡ് കസ്റ്റോസ് ജറുസലേമിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിശുദ്ധ നാട്ടിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടിയില്‍ ഇറ്റലിയിലെ ഹോളി ലാന്‍ഡ് കസ്റ്റോസിന്റെ പ്രതിനിധിയായും ഹോളി ലാന്‍ഡ് ഫൗണ്ടേഷന്റെ പ്രസിഡന്റായും പുതിയ കസ്റ്റോസ് ആയി നിയമിതനായ ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?