Follow Us On

30

April

2025

Wednesday

Latest News

  • മണിപ്പൂരിന് 12 നവവൈദികര്‍

    മണിപ്പൂരിന് 12 നവവൈദികര്‍0

    ഇംഫാല്‍: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില്‍ സ്‌നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര്‍ അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്‍ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്‍കി. വൈദികരില്‍ 6 പേര്‍ രൂപതവൈദികരായും 6 പേര്‍ സന്യസ വൈദികരുമാണ്. സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില്‍ കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല്‍ തുയിബുംഗ് ഇടവകയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ മാസം അവസാനത്തോടെ

  • യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന്  മാര്‍പാപ്പ

    യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന് മാര്‍പാപ്പ0

    വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന്  കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’  പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച്  പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍

  • സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22ന്   തുടങ്ങും

    സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22ന് തുടങ്ങും0

    പൊന്‍കുന്നം: സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി മികവുത്സവം- സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22 മുതല്‍ 26 വരെ കോട്ടയം, വാഴൂര്‍ ചെങ്കല്‍ 19-ാം മൈല്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടക്കും.  ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സര്‍ഗാത്മകതയും ക്രിയാശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടിയാണ് ഫെസ്റ്റ് നടത്തുന്നത്. 22 ന് രാവിലെ 10.30 ന് പൊന്‍കുന്നം തിരുഹൃദയ ദൈവാലയം മുതല്‍ രാജേന്ദ്ര മൈതാനംവരെ നടത്തുന്ന ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും

  • ഗാസയിലെ  വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

    ഗാസയിലെ വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു0

    വത്തിക്കാന്‍ സിറ്റി: ഗാസയിലെ  വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം

  • വയോജന മെഡിക്കല്‍ ക്യാമ്പ്

    വയോജന മെഡിക്കല്‍ ക്യാമ്പ്0

    പുല്‍പ്പള്ളി: അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്‌നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കൃപാലയ സ്‌കൂളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.  മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി പൂതക്കുഴി എസ് എബിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ് മരിയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജോസ് മേരി എസ് എബിഎസ്, സിസ്റ്റര്‍ അര്‍പ്പിത എസ് എബിഎസ്, സിസ്റ്റര്‍ ടെസീന എസ് എബിഎസ എന്നിവര്‍ പ്രസംഗിച്ചു. ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ. സിസ്റ്റര്‍

  • ബ്രൂവറീസും ഡിസ്റ്റലറീസും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം

    ബ്രൂവറീസും ഡിസ്റ്റലറീസും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം0

    അങ്കമാലി: പാലക്കാട് മദ്യ നിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയത്. അധികാരത്തിലേറിയല്‍ മദ്യ വ്യാപനം തടയുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്ന തീരുമാനങ്ങളാണ് എടുക്കുന്നത.് ഇത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവും അപലപ നീയവുമാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് 28ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 836 ബാറുകളായി മാറി.

  • ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

    ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 2 മുതല്‍ 9 വരെ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി.  തെള്ളകം ചൈതന്യയില്‍ നടന്ന ചടങ്ങില്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കോട്ടയം അതിരൂപത സഹായമെത്രന്‍ ഗീവര്‍ഗീസ്  മാര്‍  അപ്രേമും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എക്സ്

  • കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

    കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു0

    കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഇടവകകളില്‍ നിന്നുള്ള  കേന്ദ്രസമിതി അംഗങ്ങളും ശുശ്രൂഷ സമിതി (വിദ്യാഭ്യാസം, അജപാലനം, കുടുംബ പ്രേഷിതം, യുവജനം, സാമൂഹികം) കണ്‍വീനര്‍മാരും  കോട്ടപ്പുറം വികാസില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.  കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ ഫാ. ഷാബു കുന്നത്തൂര്‍ പ്രസംഗിച്ചു. ബൈബിള്‍ പ്രതിഷ്ഠ യോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍  കേന്ദ്ര

  • സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു

    സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്‌സ് കമ്മീഷനും പുനഃസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തി മൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനഃസം ഘടനകള്‍ നടന്നത്. യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരെ നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അംഗങ്ങളായ മാര്‍

National


Vatican

  • ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

    വത്തിക്കാന്‍ സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്‍ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര്‍ 29 -ന് ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു. സംഘര്‍ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്‍മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി 1914 മുതല്‍ എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ

  • സുഡാനും വടക്കന്‍ മൊസാംബിക്കിനും വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    കത്തോലിക്ക മിഷന്‍ കേന്ദ്രം ആക്രമിക്കപ്പെട്ട വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രദേശത്തിനും സുഡാനും വേണ്ടി പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമം ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ ക്ഷീണിതരാണെന്നും, യുദ്ധം അവര്‍ക്ക് മതിയായെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം പാപ്പ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് മരണവും നാശവും മാത്രം വിതയ്ക്കുന്ന അര്‍ത്ഥശൂന്യമായ കാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുഡാനില്‍ യുദ്ധം ആരംഭിച്ചിട്ട് പത്ത് മാസമായെന്നും ഈ പശ്ചാത്തലതത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും

  • ആശങ്കക്ക് വിരാമം; ജര്‍മന്‍ സഭ വത്തിക്കാനെ ധിക്കരിക്കില്ല

    ബര്‍ലിന്‍/ജര്‍മനി: അല്‍മായര്‍ക്ക് കൂടെ പ്രാതിനിധ്യം നല്‍കുന്ന സഭാ ഭരണ സംവിധാനമായ സിനഡല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്‍ദേശം ഓഗ്സ്ബര്‍ഗില്‍ ചേര്‍ന്ന ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് അംഗീകരിച്ചു. ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്‍ദേശമടങ്ങിയ വത്തിക്കാന്‍ കത്ത് ജര്‍മന്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയത്. ഇതോടെ വത്തിക്കാന്റെ നിര്‍ദേശത്തിന് വിരുദ്ധമായി സിനഡല്‍ കൗണ്‍സില്‍ വോട്ടെടുപ്പുമായി ജര്‍മന്‍ ബിഷപ്പുമാര്‍ മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി. 2019 മുതല്‍ ആരംഭിച്ച ജര്‍മന്‍ കത്തോലിക്ക സഭയുടെ സിനഡല്‍ പ്രക്രിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും

  • എട്ട് ഡീക്കന്‍മാര്‍ അഭിഷിക്തകരായി

    അറ്റ്‌ലാന്റ: അറ്റ്‌ലാന്റ അതിരൂപതയ്ക്കുവേണ്ടി എട്ട് സ്ഥിര ഡീക്കന്‍മാര്‍ അഭിഷിക്തരായി. ബിഷപ് ജോണ്‍ എന്‍ ട്രാന്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. അതിരൂപതിയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന 244 പെര്‍മനന്റ് ഡീക്കന്‍മാര്‍ക്കൊപ്പം മാമ്മോദീസാ നല്‍കാനും, സംസ്‌കാര കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനും വിവാഹം പരികര്‍മം ചെയ്യാനും പുതിയ ഡീക്കന്‍മാരുടെ സേവനം അതിരൂപത ഉപയോഗപ്പെടും. ചടങ്ങില്‍ പെര്‍മന്റ് ഡീക്കന്‍മാരായി അഭിഷിക്തരായ എട്ടുപേരുടെയും ഭാര്യമാരും പങ്കെടുത്തു. 56 മുതല്‍ 66 വരെ പ്രായമുള്ള ഡീക്കന്‍മാരില്‍ ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസര്‍ മുതല്‍ ഓള്‍ട്ടര്‍നേറ്റ് മെഡിസിന്‍

  • ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍

    ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പട്ടിണി യുദ്ധതന്ത്രമാക്കപ്പെടരുതെന്ന് സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകള്‍ ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളില്‍ സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിന്റെ 2417-ാം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പില്‍ ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകള്‍ ഓര്‍മ്മിപ്പിച്ചു. ഗാസ മുനമ്പില്‍ തുടരുന്ന സംഘര്‍ഷങ്ങളും ഉപരോധവും കാരണം ഗാസയിലെ

  • ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……

    വത്തിക്കാന്‍ സിറ്റി: ദൈവദൂഷണം പറയുന്ന ഏതാനും യുവജനങ്ങള്‍. അവരെ അടിച്ചും ഇടിച്ചും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് ജുവാന്‍(ഡോണ്‍ ബോസ്‌കോ). ഒന്‍പതാമാത്തെ വയസില്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ കണ്ട ഈ സ്വപ്നത്തില്‍ ഈശോയും മാതാവും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ദൈവദൂഷണം പറയുന്നവരെ നിശബ്ദരാക്കേണ്ടത് കായികമായി നേരിട്ടുകൊണ്ടല്ലെന്നും മറിച്ച് എളിമയും സ്നേഹവും നിറഞ്ഞ സമീപനത്തിലൂടെയുമാണെന്നും ഈശോ വിശുദ്ധന് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് പരിശുദ്ധ മറിയത്തിന്റെ ഇടപെടലിലൂടെ സ്വപ്നത്തിലെ ദൈവദൂഷകരായ യുവജനങ്ങള്‍ കുഞ്ഞാടുകളായി മാറുന്നു. ഇത്തരത്തിലുള്ള യുവജനങ്ങളെ ദൈവത്തിലേക്ക് നയിക്കുവാന്‍

Magazine

Feature

Movies

  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ‘സുവാറ 2025’ ഫൈനല്‍ മത്സരങ്ങള്‍ മെയ് മൂന്നിന്

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ‘സുവാറ 2025’ ഫൈനല്‍ മത്സരങ്ങള്‍ മെയ് മൂന്നിന്0

    ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത്  ‘സുവാറ 2025’ ന്റെ ഫൈനല്‍ മത്സരങ്ങള്‍  മെയ് 3 ശനിയാഴ്ച ലെസ്റ്ററിലുള്ള കിര്‍ബി മക്‌സോള്‍ ഹാളില്‍   നടക്കും. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി   ഓണ്‍ലൈന്‍ ആയി നടത്തിയ മത്സരത്തില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഈ വര്‍ഷം  പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍  നിന്നുമുള്ള ആറ്  മത്സരാര്‍ത്ഥികള്‍ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക്

  • വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

    വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: വന്യജീവി ആക്രമണങ്ങള്‍  പെരുകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2023 – 24 കാലഘട്ടത്തില്‍ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായതെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടെ 103 പേര്‍ കാട്ടാനകളുടെയും  341 പേര്‍

  • മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്

    മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്0

    കൊച്ചി: മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്.  ഭൂസമരം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 30) വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമരപന്തലില്‍ എത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ലത്തീന്‍ സമുദായ നേതാക്കളും പങ്കെടുക്കും.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?