Follow Us On

13

October

2025

Monday

Latest News

  • വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും

    വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും0

    റോം: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം റോമിലെത്തിക്കും. ടൂറിനിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്റെ ജൂബിലി ഓഫീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 7-നാണ്് ലിയോ 14 ാമന്‍ പാപ്പ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനൊപ്പം വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 4

  • ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്

    ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്0

    ന്യൂഡല്‍ഹി: ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ജൂലൈ 12 ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വചന സന്ദേശം നല്‍കും.

  • ഡിംസ് മീഡിയ കോളജില്‍ ഫ്യൂഷന്‍ 2025 സംഘടിപ്പിച്ചു

    ഡിംസ് മീഡിയ കോളജില്‍ ഫ്യൂഷന്‍ 2025 സംഘടിപ്പിച്ചു0

    ചാലക്കുടി: മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുനടന്ന ‘ഫ്യൂഷന്‍ 2025’ ആഘോഷ പരിപാടികള്‍ കോളേജ് ഡയറക്ടര്‍ റവ.ഡോ. ആന്റണി വടക്കേകര വി.സി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിനോജ് ആന്റണി അധ്യക്ഷത വഹിച്ചു. വിവിധ ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ജിജി സി. ബേബി, ഫാ. ടോം ജോണ്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജേര്‍ണലിസം വിഭാഗം

  • ആവേശം വിതറുന്ന ചുരുളികള്‍

    ആവേശം വിതറുന്ന ചുരുളികള്‍0

    സിനിമയെ ജാഗ്രതയോടെ സമീപിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്. ‘സിനിമ’ എന്നത് സാധാരണ ജനങ്ങളുടെ വിനോദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ്. സിനിമയിലൂടെ നല്‍കപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹത്തിന്റെ ചിന്താഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. 1997-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ടൈറ്റാനിക്’, 2000-ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗ്ലാഡിയേറ്റര്‍’, 2004-ലെത്തിയ ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ മുതലായ സിനിമകള്‍ ലോകമെങ്ങുമുള്ള അനേക ദശലക്ഷം ജനങ്ങള്‍ വീക്ഷിച്ചു. തിയേറ്ററില്‍പോയി സിനിമ കാണുന്നവരെ കൂടാതെ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായവയിലൂടെ അനേകായിരം ജനങ്ങള്‍ സിനിമകള്‍ കാണുന്നു.

  • ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്

    ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്0

    ചിക്കാഗോ/യുഎസ്എ:  ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്‍ട്ടണ്‍ ഗ്രാമത്തിന്റെ ഭരണസമിതി. ജൂലൈ 1 ന്  ചേര്‍ന്ന ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് പാപ്പയുടെ ജന്മഗൃഹം വാങ്ങാന്‍ ഏകകണ്ഠമായി വോട്ടിംഗിലൂടെ തീരുമാനിക്കുകയായിരുന്നു. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി ചരിത്രം രചിച്ച കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, 1955 ല്‍ ചിക്കാഗോക്ക് സമീപത്തുള്ള ബ്രോണ്‍സ്വില്ലെയിലാണ് ജനിച്ചത്.  സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ദൈവാലയത്തിന് സമീപമുള്ള ഡോള്‍ട്ടണിലെ ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്.  പ്രെവോസ്റ്റിന്റെ

  • സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം

    സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം0

    തൃശൂര്‍: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി ഉന്നമനം ലക്ഷ്യം വെക്കുന്നതാ കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. സഭയും സമുദായവും നേരിടുന്ന അവഗണനകളും വിവിധ പ്രശ്‌നങ്ങളും വിശ്വാസ സമൂഹത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തൃശൂര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസുകളുടെ അതിരൂപ താതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചുവന്നമണ്ണ് സെന്റ് ജോസഫ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. അനു ചാലില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു

    മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു0

    കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവു മേകുന്നതായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം മെത്രാപ്പോലീത്ത. പിന്‍ഗാമിയായ മാര്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍

    മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട: സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ചുബിഷപ് മാര്‍ അപ്രേമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്‍, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു. ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറഞ്ഞുനിന്നു.

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍

    ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍0

    റോം: റോമില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല പേപ്പല്‍ വസതിയില്‍ രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന്‍ പാപ്പ എത്തി. പേപ്പല്‍ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള്‍ എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല്‍ 20 വരെ  മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ വില്ല ബാര്‍ബെറിനിയില്‍ വസിക്കും, 135 ഏക്കര്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റില്‍ മാര്‍പാപ്പമാര്‍ വേനല്‍ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.

National


Vatican

  • നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ  ഫ്രാന്‍സീസ്

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

  • ‘ആര്‍ദ്രതയുടെ അത്ഭുത’ത്തിന്  നന്ദി; സന്നദ്ധ പ്രവര്‍ത്തകരോട് പാപ്പ

    റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്‍ദ്രതയ്ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ.  വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്‍മാരുടെ ലോക ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം

  • മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു

    റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദൈവദാസനുമായ  അല്‍സീഡ ഡി ഗാസ്‌പെരിയുടെ  ജീവിതത്തെയും വീരോചിത പുണ്യങ്ങളെയും കുറിച്ചുള്ള രൂപത തല അന്വേഷണം സമാപിച്ചു.  ഇറ്റാലിയന്‍, യൂറോപ്യന്‍ രാഷ്ട്രീയത്തിന് മാതൃകയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ അല്‍സീഡ ഡി ഗാസ്‌പെരിയെന്ന് വികാരിയേറ്റ് കൊട്ടാരത്തിലെ പാപ്പമാരുടെ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ റോം രൂപത വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ പറഞ്ഞു. പയസ് പന്ത്രണ്ടാമന്‍, ജോണ്‍ 23-ാമന്‍ എന്നീ മാര്‍പാപ്പമാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗാസ്‌പെരി മുസോളിനിയുടെ ഏകാധിപത്യ

  • മാര്‍പാപ്പയില്ലാതെ റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം

    റോം: മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, റോമന്‍ കൂരിയയുടെ നോമ്പുകാല  ധ്യാനം നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന പ്രമേയത്തെ ആസ്പദമാക്കി മാര്‍ച്ച് 9-14 തിയതികളിലാണ് റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പേപ്പല്‍ വസതിയുടെ പ്രബോധകനായി നിയമിതനായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ.റോബര്‍ട്ടോ പസോളിനി നോമ്പുകാല വിചിന്തനങ്ങള്‍ നല്‍കും. പതിറ്റാണ്ടുകളോളം  പേപ്പല്‍ വസതിയുടെ പ്രബോധകനായി ശുശ്രൂഷ ചെയ്ത കര്‍ദിനാള്‍ റെനേരിയോ കാന്റലമെസയില്‍ നിന്ന് ചുമതലയേറ്റെടുത്ത ശേഷം ഫാ. പസോളിനി നയിക്കുന്ന ആദ്യ

  • വിഭൂതി ആശുപത്രിയില്‍ ആചരിച്ച് മാര്‍പ്പാപ്പ; വത്തിക്കാനിലെ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസ് കാര്‍മികത്വം വഹിച്ചു

    വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന  ഫ്രാന്‍സിസ് മാര്‍പാപ്പ  വിഭൂതി ബുധന്‍ ആശുപത്രിയില്‍ ആചരിച്ചു.  പാപ്പ ചാരം കൊണ്ട് കുരിശു വരയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ന്യുമോണിയ ബാധിച്ച 88-കാരനായ മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയനം പാപ്പ നല്ല മാനസികാവസ്ഥയിലാണെന്നും ചികിത്സകളോട് സഹകരിക്കുന്നുണ്ടെന്നും  പാപ്പയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്വസന വ്യായാമങ്ങളും ഫിസിയോതെറാപ്പിയും ഉള്‍പ്പടെയുള്ള ചികിത്സകള്‍ പാപ്പക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 5 ന് അദ്ദേഹം ഗാസയിലെ ഹോളി ഫാമിലി

  • പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ്  പാപ്പ റെക്കോര്‍ഡ് ചെയ്ത വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്. എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഇല്ല എന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെ ഓരോ വ്യക്തിയും വിലപ്പെട്ടവനുമാണ്.

Magazine

Feature

Movies

  • മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ

    മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന്‍ ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. മരിയന്‍ ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്‍ത്ഥാടകര്‍ റോമില്‍ എത്തിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍, സാഹോദര്യ സംഘടനകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ദൈവാലയങ്ങള്‍ എന്നിവയുടെ പ്രതിനിധകള്‍ ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി

  • അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും

    അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും0

    കാസര്‍ഗോഡ്: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ ഇന്ന് (ഒക്‌ടോബര്‍ 13) ഉച്ചകഴിഞ്ഞ് 3.30  പാണത്തൂരില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി  ഉദ്ഘാടനം ചെയ്യും. ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 24 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റു പടിക്കല്‍ നടക്കുന്ന ധര്‍ണയോടെ ജാഥ സമാപിക്കും.  മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍

  • കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

    കേരളത്തിന്റെ സാമൂഹ്യ വികസ മാതൃക ക്രിസ്ത്യന്‍ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവന മനോഭാവവുമാണ് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍  തട്ടില്‍. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന 63-ാമത് സെമിനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സിലര്‍ റവ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?