വാഷിംഗ്ടണ്‍ ഡിസി: കര്‍ദിനാള്‍ തിമോത്തി ഡോളനെയും ബിഷപ് റോബര്‍ട്ട് ബാരനെയും മതസ്വാതന്ത്ര്യ കമ്മീഷനില്‍ അംഗങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. യുഎസിലെ ദേശീയ പ്രാര്ത്ഥനാദിനത്തോടനുബന്ധിച്
മതസ്വാതന്ത്ര്യത്തിനെതിരായ നിലവിലെ ഭീഷണികളെക്കുറിച്ചും മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കാനുള്ള ചുമതല പുതിയ മതസ്വാതന്ത്ര്യ കമ്മീഷനെ ഭരമേല്‍പ്പിച്ചിട്ടണ്ട്. മത വിദ്യാഭ്യാസത്തിലെ രക്ഷകര്‍തൃ അവകാശങ്ങള്‍, സ്‌കൂള്‍ തിരഞ്ഞെടുപ്പ്, മന:സാക്ഷി സംരക്ഷണം, മതസ്ഥാപനങ്ങള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം, സ്ഥാപനങ്ങളുടെ സ്വയംഭരണം, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ കമ്മീഷന്റെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ചിലതാണ്. ഫെഡറല്‍, സംസ്ഥാന നയങ്ങള്‍ പല അവകാശങ്ങളെ ലംഘിച്ചുവെന്ന ആശങ്കകള്‍ മൂലമാണ് ഈ കമ്മീഷന് രൂപം നല്‍കിയത്.
കര്‍ദിനാള്‍ ഡോളനും ബിഷപ് റോബര്‍ട്ട് ബാരനും പുറമെ പാസ്റ്റര്‍ പോള വൈറ്റ് പോലുള്ള പ്രൊട്ടസ്റ്റന്റ് നേതാക്കളും റബ്ബിമാരും ഇമാമുമാരും കമ്മീഷനില്‍ അംഗങ്ങളാണ്. എത്തിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി സെന്ററിന്റെ കത്തോലിക്കാ പ്രസിഡന്റ് റയാന്‍ ആന്‍ഡേഴ്സണും കമ്മീഷനില്‍ അംഗമാണ്. സുവിശേഷപ്രഘോഷകനായ ഇവാഞ്ചലിക്കല്‍ വിശ്വാസി ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് ആണ് കമ്മീഷന്‍ അധ്യക്ഷന്‍.
ദൈവത്തിനും വിശ്വാസിക്കും ഇടയില്‍ ആരും വരരുതെന്നും ദൈവത്തിനും ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കും ഇടയില്‍ ആരും തടസമാകരുതെന്നും പാട്രിക് പറഞ്ഞു. യുഎസ് ദൈവത്തിന് കീഴിലുള്ള ഒരു രാഷ്ട്രമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ബിഷപ് റോബര്‍ട്ട് ബാരണ്‍ പറഞ്ഞു. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി കര്‍ദിനാള്‍ ഡോളന്‍ റോമിലായതിനാള്‍ ചടങ്ങില്‍ സംബന്ധിച്ചില്ല.
Leave a Comment
Your email address will not be published. Required fields are marked with *